Friday, January 11, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 10.38 AM

സൗദി അറേബ്യയിൽ ഐ. ടി ,ടെലികോം മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു : മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും.

uploads/news/2019/01/279650/Gulf110119b.jpg

റിയാദ് : സൗദി അറേബ്യയിൽ ഐ. ടി, ടെലികോം മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി.കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് നെറ്റ് വര്‍ക്കിംഗ് ടെക്‌നീഷ്യന്‍, പ്രൊജക്ട് മാനേജ്‌മെന്റ്, സിസ്റ്റം അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി, എന്നീ മേഖലകളിലാണ് നാട്ടുകാർക്ക് മുൻഗണന നല്‍കി കൊണ്ട് ജോലി നൽകുന്നത്.

ടെലികോം, ഐ.ടി മന്ത്രാലയവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ടെലികോം, ഐ.ടി മന്ത്രാലയവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും നേരത്തെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നതിന്റെ ഭാഗമായാണ് ഈ മേഖലയിലുംസൗദിവല്‍ക്കരണം നടപ്പാക്കുന്നത്.

2020 അവസാനത്തോടെ ഈ മേഖലയില്‍ 15,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുയാണ് ലക്ഷ്യം.

ടെലികോം, ഐ.ടി മേഖലയില്‍ ആകര്‍ഷകമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ടെലികോം, ഐ.ടി മന്ത്രാലയം ശ്രമിക്കുന്നതെന്ന് വകുപ്പ് മന്ത്രി പറഞ്ഞു. ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ഭാഗമായി ടെലികോം, ഐ.ടി മന്ത്രാലയവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ച് നടത്തിയ ശ്രമങ്ങളുടെ ഫലമായി ടെലികോം, ഐ.ടി മേഖലയില്‍ സൗദിവല്‍ക്കരണം 43 ശതമാനമായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

2016 ല്‍ ഈ മേഖലയില്‍ സൗദിവല്‍ക്കരണം 37 ശതമാനമായിരുന്നു. ഈ മേഖലയിലെ വനിതാ പങ്കാളിത്തം 11 ശതമാനത്തില്‍നിന്ന് 13 ശതമാനമായി ഉയര്‍ത്തുന്നതിനും സാധിച്ചിട്ടുണ്ടെന്ന് ടെലികോം, ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ പറഞ്ഞു.

അതേ സമയം ഐ.ടി ,ടെലികോം മേഖലയിൽ കൂടി സ്വദേശിവത്ക്കരണം നടപ്പാക്കുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.

ചെറിയാൻ കിടങ്ങന്നൂർ.

Ads by Google
Friday 11 Jan 2019 10.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW