Tuesday, March 19, 2019 Last Updated 30 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 10.31 AM

ഇന്ധനം നിറയ്ക്കാന്‍ ഇനി 'ഫാസ്റ്റ് ടാഗ്' സംവിധാനവും

fast tags are used to fill fuel in vehicles

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ഇനി 'ഫാസ്റ്റ് ടാഗ്' സംവിധാനവും ഉപയോഗിക്കാം. രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളായ ഐ.ഒ.സി., ബി.പി.സി.എല്‍., എച്ച്.പി.സി.എല്‍. എന്നിവയുമായി ഇതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ മാര്‍ഗത്തില്‍, എളുപ്പത്തില്‍ ടോണ്‍ നല്‍കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്.

നിലവില്‍ സംസ്ഥാന, ദേശീയപാതകളിലെ ടോളുകളിലാണ് ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നത്. വാഹനങ്ങള്‍ക്ക് ടോളുകളില്‍ നിര്‍ത്തി പണം നല്‍കേണ്ട ആവശ്യമില്ല. ഫാസ്റ്റ് ടാഗ് ബാങ്കുകള്‍ വഴിയാണ് ലഭ്യമാക്കുന്നത്. ഇത് ഓണ്‍ലൈന്‍ വഴി റീചാര്‍ജ് ചെയ്യാവുന്നതാണ്.

പെട്രോള്‍ വാങ്ങാനും പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കാനും ഫാസ്റ്റ് ടാഗ് ഉപയോഗിക്കാനാകും. നിലവില്‍ ഒരു പ്രീ പെയ്ഡ് അക്കൗണ്ട് റോഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം വഴി ബന്ധിപ്പിച്ചാണ് ഫാസ്റ്റ് ടാഗിന്റെ പ്രവര്‍ത്തനം.

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് അതില്‍ നിന്ന് പണം താനെ എടുക്കുന്നതായിരിക്കും ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (ഐ.എച്ച്.എം.സി.സി.എ.) അവതരിപ്പിക്കുന്ന പുതിയ ഫാസ്റ്റ് ടാഗുകള്‍. നേരത്തെ, പ്രീ പെയ്ഡ് അക്കൗണ്ടായാണ് ഫാസ്റ്റ് ടാഗുകള്‍ അനുവദിച്ചിരുന്നത്.

Ads by Google
Friday 11 Jan 2019 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW