Wednesday, June 26, 2019 Last Updated 21 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 10.25 AM

കുംഭ് ജിയോ ഫോണ്‍; കുംഭമേളക്ക് കൂട്ടായി ജിയോയും

jio launches kumbh jiophone features

ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള ജനുവരി 14 നാണ് ആരംഭിക്കുക. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ഥാടക സംഗമമാണ് കുംഭമേള. ജനുവരി 14 മുതല്‍ മാര്‍ച്ച് 4 വരെയാണ് കുംഭമേള നടക്കുന്നത്.

ഇക്കുറി 192 രാജ്യങ്ങളില്‍ നിന്നുമുളളവരാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്. കുംഭമേളക്ക് പോകുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കാൻ ടെലികോം കമ്പനി ജിയോയും രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി ‘കുംഭ് ജിയോഫോണ്‍’ വിപണിയിൽ അവതരിപ്പിച്ചു.

കുംഭ് ജിയോഫോണിൽ കുംഭമേളക്ക് പോകുന്ന വിശ്വസികൾക്കായി നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫോർ ജി നെറ്റ്‌വർക്കിലുള്ള ഫോണിൽ കുംഭമേളയെക്കുറിച്ചുള്ള വിശദാംശങ്ങൾ, ലൈവ് യത്രാ നിർദേശങ്ങൾ, ടിക്കറ്റ് ബുക്കിങ്, കുംഭമേള നടക്കുന്ന പ്രദേശത്തിന്റെ റൂട്ട്മാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട്. വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹിക മാധ്യമങ്ങളും മറ്റു പ്രമുഖ ആപ്ലിക്കേഷനുകളും കുംഭ് ജിയോഫോണിൽ ലഭ്യമായിരിക്കും.

കുംഭയെ കുറിച്ചുളള സേവന വിവരങ്ങള്‍, പ്രത്യേക ട്രയിനുകള്‍, ബസ്സുകള്‍ എന്നിവയെ കുറിച്ചുളള തത്സമയ യാത്ര വിവരങ്ങള്‍, Yatri ashray സ്‌റ്റേഷനുകളില്‍ അടിയന്തരം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, ഏരിയ റൂട്ടുകളും മാപ്പുകളും ഇതിലുണ്ട്.

പ്രിയപ്പെട്ടവരെ ബന്ധിപ്പിക്കാന്‍ ഫാമിലി ലൊക്കേറ്റര്‍, നിങ്ങളുടെ കുടുംബാങ്ങളെയോ സുഹൃത്തുക്കളെയോ കാണാതായാല്‍ കണ്ടെത്താൻ കോയ പായ ഫീച്ചറുകളും ഒരുങ്ങുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW