Friday, January 11, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 10.11 AM

സൗദി അറേബ്യയിൽ 40,000 - ത്തിലധികം വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ്

uploads/news/2019/01/279643/Gulf110119a.jpg

റിയാദ് : സൗദി അറേബ്യയിൽ 40,000 ത്തിലധികം വനിതകൾക്ക് ഇതിനകം ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ചു. ഇത് സംബന്ധിച്ച് സൗദി
ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമിയാണ് വെളിപ്പടുത്തിയത്.

കൂടുതൽ വനിതകൾക്കായി ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുന്നതിന് ശ്രമിച്ചുവരികയാണെന്നും സൗദിയുടെ വിവിധ പ്രവിശ്യകളിൽ വനിതകൾക്കായി 14 ഡ്രൈവിംഗ് സ്‌കൂളുകൾ നിർമിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റി, വനിതകൾക്ക് സൗദി ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് 22 സെന്ററുകൾ തുറന്നിട്ടുണ്ട്.

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ട്രാഫിക് പോലീസ് വാഹനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം പ്രയോജനപ്പെടുത്തും.

ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിച്ച് കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം അടങ്ങിയ 150 സിവിൽ കാറുകൾ ആദ്യ ഘട്ടത്തിൽ പുറത്തിറക്കും. സിവിൽ ഉദ്യോഗസ്ഥരാണ് ഈ കാറുകൾ ഓടിക്കുക. ഭാവിയിൽ പദ്ധതി കൂടുതൽ വ്യാപിപ്പിക്കും.

ഗതാഗത നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് ബ്ലാക്ക് പോയിന്റ് നൽകുന്ന രീതി ഡ്രൈവിംഗ് സ്‌കൂളുകൾ സുസജ്ജമാകുന്ന മുറക്ക് നടപ്പാക്കി തുടങ്ങും. നിലവിലുള്ള ഡ്രൈവിംഗ് സ്‌കൂളുകൾ നവീകരിക്കുന്നതിന് രണ്ടു വർഷത്തെ സാവകാശം നൽകിയിട്ടുണ്ടെെന്നും മേജർ ജനറൽ പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ.

Ads by Google
Friday 11 Jan 2019 10.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW