Friday, January 11, 2019 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 08.44 AM

മരണപ്പെട്ട ദാദാവില്‍ നിന്ന് ഗര്‍ഭപാത്രം മാറ്റിവെച്ചു; ആ പെണ്‍കുഞ്ഞിന്റെ പിറവി ചരിത്രത്തിലേക്ക്; യാതൊരു ആശങ്കയും കുഞ്ഞിന്റെ ആരോഗ്യത്തിലില്ലെന്ന് ഡോക്ടര്‍മാരും

womb transplant

ലോക ചരിത്രത്തിലാദ്യമായി മരിച്ച സ്ത്രീയില്‍ നിന്ന് ഗര്‍ഭപാത്രം മാറ്റിവെച്ച് നടത്തിയ ശസ്ത്രക്രിയ പൂര്‍ണ വിജയത്തിലെത്തിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഗര്‍ഭപാത്രം സ്വീകരിച്ചതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും ബ്രസീലില്‍ നിന്നുള്ള ഒരു വനിതയായിരുന്നു. നേരത്തെ അമേരിക്ക, ചെക്ക് റിപ്പബ്ലിക്ക്, ടര്‍ക്കി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 10 ശസ്ത്രക്രിയകള്‍ ഇത്തരത്തില്‍ നടന്നിട്ടുണ്ട്. പക്ഷെ മാറ്റിവെക്കലിനപ്പുറം ഒരു കുഞ്ഞിന്റെ പിറവിക്ക് അവയിലൂടെ കഴിഞ്ഞിരുന്നില്ല.

സിസേറിയനിലൂടെയാണ് 35 ആഴ്ച വളര്‍ച്ച കൈവന്ന പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. 2.5 കിലോഗ്രാം ആണ് ഭാരം. 2016 സെപ്റ്റംബറിലാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ബ്രസീല്‍ സാവോ പോളോ സര്‍വകലാശാല ആശുപത്രിയിലെ ഡോ. ഡാനി എജ്സന്‍ബെര്‍ഗാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

''മരണസമയത്ത് അവയവദാനം നടത്താന്‍ സന്നദ്ധരാകുന്നവരുടെ എണ്ണം ഇന്ന് വര്‍ധിക്കുകയാണ്. ഇതൊരു ശുഭപ്രതീക്ഷയാണ്. എങ്കിലും ജീവിച്ചിരിക്കുമ്പോള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാകുന്നവരുടെ എണ്ണം കുറവും. വാസ്തവത്തില്‍ സ്വീകര്‍ത്താവിന് നല്ലത് ദാതാവ് ജീവനോടെയുള്ളപ്പോള്‍ അവയവം ലഭിക്കുന്നതാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം യഥാര്‍ത്ഥത്തില്‍ കാര്യമായ പഠനങ്ങള്‍ക്ക് വിധേയമായിട്ടില്ല. പക്ഷെ ഈ ശാസ്ത്രക്രിയ ചരിത്രമാണ്. തുടര്‍ന്നുള്ള പഠനങ്ങള്‍ക്ക് വരെ സഹായകമാകുന്ന വിജയമാണ് കൈവന്നത്''- ഡോക്ടര്‍ പറഞ്ഞിരുന്നു.

ബ്രസീലില്‍ ഇപ്പോള്‍ നടന്ന മാറ്റിവെക്കലിലെ ഗര്‍ഭപാത്ര ദാതാവിന് റോകിട്ടാന്‍സ്‌കി സിന്‍ഡ്രോം എന്ന ഗുരുതര രോഗമായിരുന്നു. 45 വയസില്‍ പക്ഷാഘാതത്തെ തുടര്‍ന്നാണ് അവര്‍ മരണപ്പെട്ടത്. ശസ്ത്രക്രിയ നടന്ന് 5 മാസങ്ങള്‍ക്കകം ഒരു സാധാരണ വ്യക്തിയില്‍ എന്നപോലെ ആ ഗര്‍ഭപാത്രം ശരീരത്തോട് ചേര്‍ന്നു. ആര്‍ത്തവം സാധാരണ നിലയിലുണ്ടായി. നേരത്തെ ശേഖരിച്ചു സൂക്ഷിച്ച ഇവരുടെ ബീജം ഗര്‍ഭപാത്രത്തില്‍ പിന്നീട് നിക്ഷേപിച്ചു. കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഇനി ഡോക്ടര്‍മാര്‍ക്ക് ആശങ്കയില്ല. ലാന്‍സെറ്റില്‍ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവള്‍ക്കു പ്രായം 7 മാസവും 20 ദിവസവുമാണ്. 7. 2കിലോഗ്രാം ഭാരവും. ലാന്‍സെറ്റ് മാസികയിലാണ് വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Ads by Google
Friday 11 Jan 2019 08.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW