Wednesday, June 26, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.35 AM

തിരുവാഭരണയാത്രയ്‌ക്ക്‌ സുരക്ഷയുടെ പേരില്‍ കര്‍ശനനിയന്ത്രണം

uploads/news/2019/01/279514/3.jpg

പത്തനംതിട്ട/കൊച്ചി: സുരക്ഷ ശക്‌തമാക്കുന്നതിന്റെ പേരില്‍ ശബരിമലയിലേക്കുള്ള തിരുവാഭരണഘോഷയാത്രയ്‌ക്കു പോലീസിന്റെ കര്‍ശനനിയന്ത്രണം. ഘോഷയാത്രയെ അനുഗമിക്കുന്ന പന്തളം കൊട്ടാരം പ്രതിനിധിക്കും പേടകവാഹകസംഘത്തിലെ പ്രധാനികള്‍ക്കും പങ്കെടുക്കാന്‍ കഴിയില്ലെന്നു സൂചന.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ചുമതലപ്പെടുത്തുന്നവരെയേ ഘോഷയാത്രാസംഘത്തില്‍ ഉള്‍പ്പെടുത്താവൂ എന്നാവശ്യപ്പെട്ട്‌ ബോര്‍ഡ്‌ അധികൃതര്‍ പോലീസിനു കത്ത്‌ നല്‍കിയിരുന്നു.
ഘോഷയാത്രയ്‌ക്കു സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പന്തളം കൊട്ടാരം നിര്‍വാഹകസംഘവും ഹൈക്കോടതിയെ സമീപിച്ചു. സുരക്ഷ ശക്‌തമാക്കുമെന്നു സര്‍ക്കാര്‍ സത്യവാങ്‌മൂലവും നല്‍കി. ഇതിന്റെ പേരിലാണു പോലീസ്‌ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇതു സംബന്ധിച്ച ഉത്തരവ്‌ ദേവസ്വം കമ്മിഷണര്‍ക്കു പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവി കൈമാറി. പോലീസ്‌ ഉദ്യോഗസ്‌ഥരൊഴികെ, ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ക്കു പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കണമെന്ന്‌ ഉത്തരവില്‍ പറയുന്നു.
ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്തവരെയും ക്രിമിനല്‍ കേസ്‌ പ്രതികളെയും ഘോഷയാത്രയില്‍ പങ്കെടുപ്പിക്കരുത്‌.
പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉള്ളവര്‍ക്കേ തിരിച്ചറിയില്‍ കാര്‍ഡ്‌ നല്‍കാവൂവെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്‌. ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ പട്ടിക ഇന്നു വൈകിട്ടു നാലിന്‌ മുമ്പ്‌ പന്തളം പോലീസ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറെ ഏല്‍പ്പിക്കണം.
ഘോഷയാത്രയെ അനുഗമിക്കുന്ന കൊട്ടാരം പ്രതിനിധി പി. രാഘവവര്‍മ രാജ ഉള്‍പ്പെടെയുള്ളവര്‍ ശബരിമല കര്‍മസമിതിയുടെ പ്രതിഷേധസമരങ്ങളില്‍ പങ്കെടുത്തവരാണ്‌.
ഇപ്പോഴത്തെ ഉത്തരവുപ്രകാരം അദ്ദേഹത്തിനും പോലീസ്‌ ക്ലിയറന്‍സ്‌ ലഭിക്കാനിടയില്ല. പന്തളം കൊട്ടാരം പ്രതിനിധി തിരുവാഭരണഘോഷയാത്രയെ അനുഗമിക്കുന്നത്‌ ആചാരത്തിന്റെ ഭാഗമാണ്‌.
മകരവിളക്കിനുശേഷം നട അടയ്‌ക്കുന്നതുവരെ അദ്ദേഹം സന്നിധാനത്തുണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി, മേല്‍ശാന്തി ശ്രീകോവിലിന്റെ താക്കോല്‍ കൈമാറുന്നതും കൊട്ടാരം പ്രതിനിധിക്കാണ്‌.
നാളെ പന്തളം കൊട്ടാരത്തില്‍നിന്നു പുറപ്പെടുന്ന തിരുവാഭരണഘോഷയാത്രയ്‌ക്കു സായുധ പോലീസ്‌ അസിസ്‌റ്റന്റ്‌ കമാന്‍ഡറുടെ നേതൃത്വത്തില്‍ സംരക്ഷണം നല്‍കുമെന്നാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലം.

Ads by Google
Friday 11 Jan 2019 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW