Friday, January 11, 2019 Last Updated 12 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.30 AM

രാഹുലിന്റെ വാക്കുകള്‍ സ്‌ത്രീവിരുദ്ധമെന്ന്‌ വനിതാ കമ്മിഷന്‍

uploads/news/2019/01/279490/5.jpg

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്‌ ദേശീയ വനിതാ കമ്മിഷന്‍ നോട്ടിസ്‌. ഒരു "മഹിള"യെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ഏല്‍പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓടിപ്പോയെന്ന പരാമര്‍ശമാണു വിവാദത്തിലായത്‌. ജയ്‌പുരിലെ ഒരു റാലിയിലായിരുന്നു രാഹുലിന്റെ വാക്കുകള്‍. "സ്‌ത്രീ വിരുദ്ധമായ ഈ പരാമര്‍ശത്തിലൂടെ എന്താണ്‌ രാഹുല്‍ ഉദ്ദേശിക്കുന്നത്‌? ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ദുര്‍ബലയാണെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്‌?" - വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ ട്വീറ്റ്‌ ചെയ്‌തു. ഈ മാസം ഒന്‍പതിനു വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നതെന്ന്‌ അവര്‍ അറിയിച്ചു. രാഹുലിന്റെ പ്രസ്‌താവന രാജ്യത്തെ സ്‌ത്രീകള്‍ക്കെതിരേയുള്ളതാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ രംഗത്തെത്തിയിരുന്നു. "സീതാരാമന്‍ജി, പ്രതിരോധിക്കൂ. എനിക്ക്‌ സ്വയം ഇത്‌ പ്രതിരോധിക്കാന്‍ സാധിക്കില്ല എന്നു പറഞ്ഞ്‌ പ്രധാനമന്ത്രി പോയി. രണ്ടര മണിക്കൂറെടുത്തിട്ടും ആ സ്‌ത്രീക്ക്‌ അതിനു സാധിച്ചില്ല" - ഇതായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Ads by Google
Friday 11 Jan 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW