Friday, January 11, 2019 Last Updated 12 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.30 AM

പേട്ട, വിശ്വാസം: തമിഴ്‌നാട്ടില്‍ ആരാധകയുദ്ധം

uploads/news/2019/01/279489/4.jpg

ചെന്നൈ: സൂപ്പര്‍ താരം രജനീകാന്തിന്റെ "പേട്ട"യും അജിത്തിന്റെ "വിശ്വസ"വും തീയറ്ററിലെത്തിയതോടെ തമിഴ്‌നാട്ടില്‍ ആരാധകയുദ്ധം. ഇന്നലെ "പേട്ട" റിലീസ്‌ ചെയ്‌ത്‌ മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമ തമിഴ്‌റോക്കേഴ്‌സ്‌ വെബ്‌സൈറ്റിലെത്തി. എച്ച്‌.ഡി. പ്രിന്റാണു പ്രചരിക്കുന്നത്‌. രജനീകാന്തിനു പുറമേ വിജയ്‌ സേതുപതി, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങിയവരാണു ചിത്രത്തിലുള്ളത്‌.അജിത്തിന്റെ "വിശ്വാസ"വും ഇന്നലെ റിലീസ്‌ ചെയ്‌തതോടെ രജനീകാന്ത്‌ - അജിത്‌ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങി. ആരാധകരുടെ ആവേശം പല തീയറ്ററുകളിലും പരിധി വിട്ടു. വെല്ലൂരില്‍ "വിശ്വാസം" കാണാന്‍ പണം നല്‍കില്ലെന്നു പറഞ്ഞ പിതാവിനെ കൗമാരക്കാരനായ മകന്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി. കലിഞ്ചുര്‍ സ്വദേശി പാണ്ഡ്യനാ(45)ണു പരുക്കേറ്റത്‌. മകനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. രജനി ആരാധകനായ പിതാവ്‌ അജിത്‌ ആരാധകനായ മകനു സിനിമ കാണാന്‍ പണം നല്‍കാതിരുന്നതാണു പ്രശ്‌നമായത്‌.
വെല്ലൂര്‍ കാട്‌പാഡിയില്‍ "വിശ്വാസം" കാണാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ രണ്ട്‌ പേര്‍ക്കു പരുക്കേറ്റു. പ്രശാന്ത്‌(20), രമേഷ്‌(30) എന്നിവര്‍ക്കാണു കുത്തേറ്റത്‌. അയങ്കാര്‍ തീയറ്ററിനുള്ളിലാണു സംഘര്‍ഷമുണ്ടായത്‌. വില്ലുപുരത്ത്‌ അജിത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ശ്രമത്തിനിടെ കാല്‍വഴുതി വീണ്‌ ആരാധകനു ഗുരുതര പരുക്കേറ്റു.

Ads by Google
Friday 11 Jan 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW