Wednesday, June 26, 2019 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.30 AM

സ്വവര്‍ഗരതിയും വിവാഹേതരബന്ധവും അനുവദനീയമല്ല: സൈനികമേധാവി

uploads/news/2019/01/279488/3.jpg

ന്യൂഡല്‍ഹി: സ്വവര്‍ഗരതിയും വിവാഹേതരബന്ധവും സൈനികര്‍ക്ക്‌ അനുവദിക്കാനാകില്ലെന്നു സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌. കോളനിവാഴ്‌ചക്കാലത്തെ ലൈംഗികവിവേചനം അവസാനിപ്പിച്ച്‌ മാസങ്ങള്‍ക്കു മുന്‍പേ സുപ്രീംകോടതി ഉത്തരവായതിനു പിന്നാലെയാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം. സൈന്യം രാജ്യത്തെ നിയമത്തിന്‌ അതീതമല്ലെങ്കിലും ഇത്‌ അംഗീകരിക്കാനാകില്ല.
സൈന്യം യാഥാസ്‌ഥിതിക കുടുംബമാണ്‌. ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാകില്ല-അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സൈനിക നിയമമനുസരിച്ചാണു സൈനികന്‍ പ്രവര്‍ത്തിക്കുന്നത്‌. പൗരന്മാര്‍ക്കു ലഭിക്കുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സൈന്യത്തില്‍ ചേരുമ്പോള്‍ ലഭിച്ചെന്നു വരില്ല. ചില കാര്യങ്ങളില്‍ സൈന്യം മറ്റുള്ളവരില്‍നിന്നു വ്യത്യസ്‌തമാണ്‌.
സ്വവര്‍ഗരതിയെയും വിവാഹേതരബന്ധത്തെക്കുറിച്ചും ആലോചിച്ചിട്ടു പോലുമില്ലെന്നും റാവത്ത്‌ പറഞ്ഞു. സൈന്യം നടത്താറുള്ള വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഐ.പി.സി. 377-ാം വകുപ്പ്‌ അഞ്ചംഗഭരണഘടനാ ബെഞ്ച്‌ കഴിഞ്ഞ സെപ്‌റ്റംബറിലാണ്‌ ഭാഗികമായി റദ്ദാക്കിയത്‌.

Ads by Google
Friday 11 Jan 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW