Saturday, March 09, 2019 Last Updated 18 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.26 AM

ബെസോസ്‌- മക്‌കെന്‍സി വേര്‍പിരിയലിനു പിന്നില്‍ ലോറന്‍ സാഞ്ചസ്‌; പ്രണയം തുടങ്ങിയിട്ട്‌ എട്ട്‌ മാസം

uploads/news/2019/01/279473/1.jpg

വാഷിങ്‌ടണ്‍: ആമസോണ്‍ മേധാവി ജെഫ്‌ ബെസോസും മക്‌കെന്‍സിയുമായുള്ള വിവാഹമോചനത്തിനു പിന്നില്‍ ടിവി താരം ലോറന്‍ സാഞ്ചസെന്നു റിപ്പോര്‍ട്ട്‌. 49 വയസുകാരിയായ സാഞ്ചസുമായുള്ള അടുപ്പമാണു വിവാഹമോചനത്തിലെത്തിയത്‌. ഇരുവരും പിരിഞ്ഞതോടെ 98,5670 കോടി രൂപയുടെ ആസ്‌തിയാകും പങ്കുവയ്‌ക്കപ്പെടുക.
കഴിഞ്ഞ ജൂണിലാണ്‌ ഇരുവരും അടുപ്പത്തിലായതെന്നു നാഷണല്‍ എന്‍ക്വയറെര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹെലികോപ്‌റ്റര്‍ പൈലറ്റുകൂടിയായിരുന്നു സാഞ്ചസ്‌. ആഴ്‌ചയില്‍ മൂന്ന്‌ തവണയെങ്കിലും ഇവര്‍ കൂടിക്കാഴ്‌ച നടത്തുമായിരുന്നത്രേ. ബെസോസിന്റെ സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. എന്നാല്‍, മക്‌കെന്‍സിയുമായുള്ള പിണക്കത്തിനുശേഷമാണു സാഞ്ചസിനോട്‌ ബെസോസ്‌ അടുത്തതെന്നാണ്‌ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറയുന്നത്‌.
ഹോളിവുഡ്‌ താരം പാട്രിക്‌ വൈറ്റ്‌സെല്ലിന്റെ ഭാര്യയാണു സാഞ്ചസ്‌. ഇരുവരും വേര്‍പിരിഞ്ഞാണു കഴിയുന്നത്‌.
ബെസോസിന്റെ ഉടമസ്‌ഥതയിലുള്ള ബഹിരാകാശ ഏജന്‍സി ബ്ല്യൂ ഒറിജിന്റെ പരസ്യത്തിനായുള്ള ഷൂട്ടിങ്ങിനിടെയാണു ബെസോസും സാഞ്ചസും പരിചയപ്പെട്ടത്‌. 2016 ല്‍ ഇരുവരും ഒരുമിച്ചു പൊതുവേദിയിലെത്തിയിട്ടുണ്ട്‌.

Ads by Google
Friday 11 Jan 2019 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW