Monday, March 11, 2019 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.26 AM

യു.എസ്‌. വന്‍മതില്‍ പ്രതിസന്ധി തുടരുന്നു ചര്‍ച്ച 'മേശയിലിടിച്ച്‌' പിരിഞ്ഞു; നിലപാടിലുറച്ച്‌ ഇരുപക്ഷവും

uploads/news/2019/01/279472/2.jpg

വാഷിങ്‌ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതിലിനെച്ചൊല്ലി യു.എസില്‍ പ്രസിഡന്റിനും പ്രതിപക്ഷത്തിനുമിടയില്‍ ഉയര്‍ന്ന അവിശ്വാസത്തിന്റെ വന്‍മതില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. തന്റെ "സ്വപ്‌നപദ്ധതി"ക്കായി 570 കോടി ഡോളര്‍(ഏകദേശം 40,151.94 കോടി രൂപ) അനുവദിക്കണമെന്ന വാദം പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ തള്ളിയതോടെ പ്രശ്‌നപരിഹാരത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍നിന്നു പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഇറങ്ങിപ്പോയി. ഇതോടെ ആഴ്‌ചകളായി തുടരുന്ന യു.എസ്‌. ഫെഡറല്‍ സര്‍ക്കാരിന്റെ ഭാഗിക സ്‌തംഭനം ഉടനെങ്ങും അവസാനിക്കില്ലെന്ന്‌ ഉറപ്പായി.
ചര്‍ച്ചയില്‍നിന്ന്‌ ഇറങ്ങിപ്പോകുന്നതിനു മുമ്പ്‌ മേശയില്‍ ആഞ്ഞിടിച്ച പ്രസിഡന്റിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സ്‌പീക്കര്‍ നാന്‍സി പെലോസിയും സെനറ്റിലെ മൈനോരിറ്റി നേതാവ്‌ ചക്ക്‌ സ്‌ക്കമ്മറും, ഭരണപ്രതിസന്ധി പരിഹരിക്കാന്‍ സഹകരിക്കണമെന്ന തങ്ങളുടെ അഭ്യര്‍ഥന ട്രംപ്‌ തള്ളിക്കളഞ്ഞെന്നും ആരോപിച്ചു.
മെക്‌സിക്കോ വഴി യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നത്‌ ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളിലൊന്നായിരുന്നു. ഇതിനുള്ള പണം മെക്‌സിക്കോയില്‍നിന്ന്‌ ഈടാക്കുമെന്നും അന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, അധികാരത്തിലെത്തി രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഈ ദിശയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ട്രംപിന്‌ സാധിച്ചില്ല. തുടര്‍ന്നാണ്‌ സ്വന്തം നിലയില്‍ മതില്‍ പണിയാന്‍ പ്രസിഡന്റ്‌ നീക്കമാരംഭിച്ചത്‌.
അധികാരമുപയോഗിച്ച്‌ സര്‍ക്കാര്‍ ചെലവുകള്‍ക്ക്‌ പണം തടഞ്ഞ്‌ പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രം ട്രംപ്‌ പുറത്തെടുത്തതോടെയാണ്‌ യു.എസില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്‌. കഴിഞ്ഞ മാസം 22 ന്‌ രൂപമടുത്ത പ്രതിസന്ധിയെത്തുടര്‍ന്നു ഫെഡറല്‍ സര്‍ക്കാരിന്റെ പല സുപ്രധാന വകുപ്പുകളുടെയും പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരിക്കുകയാണ്‌. വിട്ടുവീഴ്‌ചയ്‌ക്ക്‌ ഇരുപക്ഷവും ഇതുവരെ തയാറായിട്ടില്ല.

Ads by Google
Friday 11 Jan 2019 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW