Friday, January 11, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.21 AM

മേരി കോം ഒന്നാമത്‌

uploads/news/2019/01/279466/3.jpg

ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ്‌ മെഡല്‍ നേടിയ ഇന്ത്യയുടെ മേരി കോം ലോക റാങ്കിങ്ങില്‍ ഒന്നാംസ്‌ഥാനത്ത്‌.
രാജ്യാന്തര ബോക്‌സിങ്‌ അസോസിയേഷന്‍ (ഐബ) ഇന്നലെ പുറത്തിറക്കിയ പുതുക്കിയ റാങ്കിങ്‌ പ്രകാരമാണു മേരി കോം ഒന്നാംസ്‌ഥാനത്തെത്തിയത്‌. ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ 48 കിലോ ലൈറ്റ്‌ വെയ്‌റ്റ് വിഭാഗത്തില്‍ സ്വര്‍ണം നേടിയതോടെ മേരി ചരിത്രത്തില്‍ ഇടംപിടിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ താരമെന്ന റെക്കോഡ്‌ അന്നു മേരി സ്വന്തമാക്കി (ആറ്‌ സ്വര്‍ണവും ഒരു വെങ്കലവും).
1700 പോയിന്റുമായാണു മേരിയുടെ മുന്നേറ്റം. 51 കിലോ വിഭാഗത്തില്‍ പിങ്കി ജാന്‍ഗ്രയും 54 കിലോ വിഭാഗത്തില്‍ മനീഷ്‌ മൗനും എട്ടാം സ്‌ഥാനത്തെത്തി.
57 കിലോ വിഭാഗത്തില്‍ സോണിയ ലാതൂര്‍ രണ്ടാംസ്‌ഥാനത്തെത്തി. 64 കിലോ വിഭാഗത്തില്‍ സിമ്രന്‍ജിത്‌ കൗര്‍ നാലാം സ്‌ഥാനം സ്വന്തമാക്കി.
ഇതേയിനത്തില്‍ മുന്‍ ലോകചാമ്പ്യന്‍ എല്‍. സരിതാ ദേവി 16-ാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 69 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ ജേതാവ്‌ ലോവ്‌ലിന ബോര്‍ഗോയിന്‍ അഞ്ചാം സ്‌ഥാനത്തേക്കുയര്‍ന്നു.

Ads by Google
Friday 11 Jan 2019 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW