Friday, January 11, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.21 AM

സീനിയര്‍ വോളി കിരീടം കേരളത്തിന്‌ റെയില്‍വേയുടെ വമ്പൊടിച്ചു

uploads/news/2019/01/279464/1.jpg

ചെന്നൈ: പന്ത്രണ്ട്‌ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിന്റെ വനിതകള്‍ ദേശീയ സീനിയര്‍ വോളിബോള്‍ കിരീടം നേടി. തുടര്‍ച്ചയായി 11-ാം കിരീടം തേടിയിറങ്ങിയ ഇന്ത്യന്‍ റെയില്‍വേയെ അഞ്ചു സെറ്റ്‌ നീണ്ട പോരാട്ടത്തിലാണു കേരളം തോല്‍പ്പിച്ചത്‌. സ്‌കോര്‍: 20-25, 25-17, 17-25, 25-19, 15-8. 67-ാമത്‌ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഒന്നാം സെറ്റ്‌ കൈവിട്ടിട്ടും പോരാട്ട വീര്യം കെടാതെ സൂക്ഷിച്ചാണു കേരളം കിരീടം നേടിയത്‌. കഴിഞ്ഞ 10 വര്‍ഷവും ഫൈനലില്‍ കേരളം റെയില്‍വേയ്‌ക്കു മുന്നില്‍ കീഴടങ്ങി. 2007-08 സീസണില്‍ നടന്ന 56-ാമത്‌ ചാമ്പ്യന്‍ഷിപ്പിലാണു കേരള വനിതകള്‍ അവസാനം കിരീടം നേടിയത്‌. ബംഗാളിനെ എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണു കേരളം ഫൈനലില്‍ കടന്നത്‌. മഹാരാഷ്ര്‌ടിയെ തോല്‍പ്പിച്ചാണു റെയില്‍വേ ഫൈനലില്‍ കളിച്ചത്‌. പുരുഷന്‍മാരില്‍ പഞ്ചാബിനെ തോല്‍പ്പിച്ച്‌ കേരളം മൂന്നാം സ്‌ഥാനം നേടി. സെമിയില്‍ തമിഴ്‌നാടിനോടാണു കേരളം തോറ്റത്‌. ഇന്നലെ രാവിലെയായിരുന്നു ലൂസേഴ്‌സ് ഫൈനല്‍. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ്‌ തമിഴ്‌നാട്‌ കേരളത്തെ തോല്‍പ്പിച്ചത്‌. ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിനൊടുവിലാണ്‌ കേരള വനിതകള്‍ കിരീടം നേടിയത്‌.
ഒന്നാം സെറ്റ്‌ കാര്യമായ വെല്ലുവിളികളില്ലാതെ നേടിയ റെയില്‍വേ കിരീടം ഉറപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണു കേരളം തിരിച്ചടി തുടങ്ങിയത്‌.
രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ 8-7 ന്റെ നേരിയ ലീഡ്‌ നേടിയെങ്കിലും രണ്ടു തുടര്‍ പോയിന്റുകളോടെ കേരളം മുന്നില്‍ക്കയറി. പിന്നെ അവര്‍ തിരിഞ്ഞു നോക്കിയില്ല. റെയില്‍വേസിന്റെ മലയാളി താരം മിനിമോളും സംഘവും നടത്തിയ ചെറുത്തുനില്‍പ്പ്‌ സംഘബലത്തിലൂടെ കേരളം മറികടന്നു. ലിബറോ അശ്വതിയുടെ പ്രകടനം ഇതില്‍ എടുത്തു പറയേണ്ടതായി. സെറ്ററുടെ റോളില്‍ ജിനിയും ആക്രമണത്തില്‍ അഞ്‌ജുവും മികച്ച ഫോമിലായിരുന്നു.

Ads by Google
Friday 11 Jan 2019 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW