Tuesday, June 25, 2019 Last Updated 22 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.17 AM

3.52 ലക്ഷത്തിന്റെ കള്ളനോട്ടുമായി യുവാവ്‌ പിടിയില്‍

uploads/news/2019/01/279460/1.jpg

ഒറ്റപ്പാലം: 3.52 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവാവ്‌ അറസ്‌റ്റില്‍. തൃക്കടീരി കീഴൂര്‍ റോഡ്‌ നെച്ചിയില്‍ വീട്ടില്‍ സജീര്‍ മോനെ(35)യാണ്‌ സി.ഐ: പി. അബ്‌ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
രണ്ടു സീരിസുകളിലുള്ള രണ്ടായിരത്തിന്റെ 176 നോട്ടുകള്‍ ഇയാളില്‍നിന്നു പിടിച്ചെടുത്തു. വ്യാജ കറന്‍സികള്‍ കെട്ടാക്കി കടലാസില്‍ പൊതിഞ്ഞ്‌ അരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയിലേക്കു പോകാന്‍ ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുമ്പോഴാണു പിടിയിലായത്‌.
കഴിഞ്ഞ തിങ്കളാഴ്‌ച കള്ളനോട്ടുമായി പിടിയിലായ വരോട്‌ കോലോത്തുപറമ്പില്‍ വീട്ടില്‍ റിന്‍ഷാദിന്റെ അമ്മാവനാണ്‌ സജീര്‍ മോന്‍. റിന്‍ഷാദില്‍നിന്നു രണ്ടായിരത്തിന്റെ 70 കള്ളനോട്ടുകളാണ്‌ പിടിച്ചത്‌. ബന്ധുവില്‍നിന്നാണ്‌ കള്ളനോട്ടുകള്‍ ലഭിച്ചതെന്ന റിന്‍ഷാദിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ റെയില്‍വേ സ്‌റ്റേഷനില്‍വച്ച്‌ സജീര്‍ മോനെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Friday 11 Jan 2019 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW