Friday, March 08, 2019 Last Updated 29 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.17 AM

മോഡിയുടെ സന്ദര്‍ശനം 15-ന്‌ രാസവസ്‌തുക്കളുമായി വിമാനമിറങ്ങിയ വിദേശി പിടിയില്‍

uploads/news/2019/01/279459/2.jpg

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി 15-നു കേരളം സന്ദര്‍ശിക്കാനിരിക്കേ, സ്‌ഫോടനശേഷിയുള്ള രാസവസ്‌തുക്കളുമായി വിദേശപൗരന്‍ പിടിയില്‍. എസ്‌തോണിയ സ്വദേശിയായ മാര്‍ക്കോ(37)യാണു തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ പിടിയിലായത്‌. ഇയാള്‍ക്കു ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടോയെന്നു കേന്ദ്ര രഹസ്യാന്വേഷണവിഭാഗം പരിശോധിച്ചുവരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ ഒന്നരയ്‌ക്കുള്ള ഖത്തര്‍ എയര്‍വേസ്‌ വിമാനത്തിലാണു മാര്‍ക്കോ എത്തിയത്‌. ഇയാളുടെ യാത്രയെക്കുറിച്ചു കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയ്‌ക്ക്‌ ഇന്റര്‍പോള്‍ സൂചന നല്‍കിയിരുന്നു.
ഈ വിവരം വിമാനത്താവളത്തിന്റെ സുരക്ഷാചുമതലയുള്ള സി.ഐ.എസ്‌.എഫിനു കൈമാറി. തുടര്‍ന്നുള്ള പരിശോധനയില്‍ ഇയാളില്‍നിന്നു രാസവസ്‌തുക്കളും സാറ്റലൈറ്റ്‌ ഫോണുകളും കണ്ടെടുത്തു. രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെയും ഇന്റലിജന്‍സ്‌ ബ്യൂറോയുടെയും ഉദ്യോഗസ്‌ഥര്‍ വിമാനത്താവളത്തിലെത്തി. മാര്‍ക്കോയുടെ പാസ്‌പോര്‍ട്ട്‌ പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ചു സംസ്‌ഥാന പോലീസിന്റെ രഹസ്യാന്വേഷണവിഭാഗവും അന്വേഷണമാരംഭിച്ചു.

Ads by Google
Friday 11 Jan 2019 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW