Thursday, March 14, 2019 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.14 AM

ഓഹരിവിപണി നഷ്‌ടത്തില്‍

uploads/news/2019/01/279456/1.jpg

മുംബൈ: തുടര്‍ച്ചയായ നാലു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യന്‍ ഓഹരിവിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ ഓഹരി വിപണി സെന്‍സെക്‌സ്‌ 106.41 പോയിന്റ്‌ ഇടിഞ്ഞ്‌ 36,106.50 പോയിന്റിലും ദേശീയ ഓഹരിവിപണി നിഫ്‌റ്റി 33.55 പോയിന്റ്‌ ഇടിഞ്ഞ്‌ 10,821.60ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ബാങ്കിങ്‌ ഓഹരികളിലുണ്ടായ തിരിച്ചടിയാണ്‌ ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചത്‌. ഓഹരിയുടമകള്‍ കൂട്ടവിറ്റഴിക്കലിനു മുതിര്‍ന്നതോടെ ബാങ്കിങ്‌ ഓഹരികളില്‍ ഇടിവുണ്ടായി.
എസ്‌.ബി.ഐ, ഫെഡറല്‍ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, ഐ.എസി.ഐ.സി.ഐ, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, ഇന്‍ഡസ്‌ ബാങ്ക്‌, കോട്ടക്‌ ബാങ്ക്‌ തുടങ്ങിയവയൊക്കെ നഷ്‌ടം നേരിട്ടു. ശരാശരി 2.36 ശതമാനത്തിന്റെ ഇടിവാണ്‌ ബാങ്ക്‌ മേഖല നേരിട്ടത്‌. ഇതിനുപുറമേ, ഒ.എന്‍.ജി.സി, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഹീറോാ മോട്ടോ കോര്‍പ്‌, എച്ച്‌.ഡി.എഫ്‌.സി, ഐ.ടി.സി, എച്ച്‌.സി.എല്‍. ടെക്‌ തുടങ്ങിയവയും നഷ്‌ടംനേരിട്ടു. സെന്‍സെക്‌സില്‍ ലിസ്‌റ്റ്‌ ചെയ്‌തിട്ടുള്ള 1217 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1362 കമ്പനികള്‍ നഷ്‌ടത്തിലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌.
അതേസമയം, ടാറ്റാ മോട്ടോഴ്‌സ്‌, എന്‍.ടി.പി.സി, ഇന്‍ഫോസിസ്‌, യേസ്‌ ബാങ്ക്‌, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എച്ച്‌.യു.എല്‍. ഓഹരികള്‍ നേട്ടമുണ്ടാക്കി.
മറ്റ്‌ ഏഷ്യന്‍ വിപണികളായ കൊറിയയുടെ കോസ്‌പി, ജപ്പാന്റെ നിക്കേയ്‌, ഷാങ്‌ഹായ്‌ കോംപോസിറ്റ്‌ ഇന്‍ഡക്‌സ്‌ എന്നിവ നഷ്‌ടം നേരിട്ടപ്പോള്‍ ഹോങ്കോങ്ങിന്റെ ഹാങ്‌ സെങ്‌ വിപണി നേട്ടമുണ്ടാക്കി.

Ads by Google
Friday 11 Jan 2019 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW