Tuesday, March 19, 2019 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.14 AM

ആളോഹരി വരുമാനത്തില്‍ വര്‍ധന

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ആളോഹരി വരുമാനവര്‍ധന രണ്ടക്കത്തിലെത്തുമെന്നു റിപ്പോര്‍ട്ട്‌. ആളോഹരി വരുമാനത്തില്‍ 11.1 ശതമാനം വര്‍ധനയെന്നാണു കേന്ദ്രധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായാണു പ്രതിശീര്‍ഷ വരുമാന വര്‍ധന രണ്ടക്കം തൊടുന്നത്‌.
2013-ല്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ 11.9 ശതമാനത്തിന്റെ വര്‍ധനയുണ്ടായിരുന്നു. പിന്നീടുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുന്നതിന്റെ തോത്‌ കുറയുകയായിരുന്നു. 2017-18 സാമ്പത്തിക വര്‍ഷം ഇത്‌ 8.6 ശതമാനമായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷം രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം 1,25,397 ആയി വര്‍ധിച്ചതായാണു കണക്ക്‌.

Ads by Google
Friday 11 Jan 2019 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW