Wednesday, March 13, 2019 Last Updated 9 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.14 AM

രൂപ നില മെച്ചപ്പെടുത്തി

uploads/news/2019/01/279454/2.jpg

മുംബൈ: തുടര്‍ച്ചയായ തിരിച്ചടിക്കുശേഷം ഡോളറിനെതിരായ വിനിമയത്തില്‍ രൂപയ്‌ക്കു നേട്ടം. അഞ്ചു പൈസയുടെ നേട്ടത്തോടെ 70.41-നാണ്‌ ഇന്നലെ ഡോളറിനെതിരേ രൂപയുടെ വ്യാപാരം അവസാനിച്ചത്‌. അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ്‌ നയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണു ഡോളറിനു തിരിച്ചടിയുണ്ടാക്കിയതും രൂപയ്‌ക്കു നേട്ടമായതും. ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ കഴിഞ്ഞദിവസം രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.
70.49 എന്ന നിലയ്‌ക്കാണ്‌ ഇന്നലെ ഡോളറിനെതിരായ രൂപയുടെ വ്യാപാരം ആരംഭിച്ചത്‌. ഒരുഘട്ടത്തില്‍ ഇത്‌ 70.66 വരെ ഉയരുകയും 70.32ലേക്കു താഴുകയും ചെയ്‌തിരുന്നു. ഒടുവില്‍ അഞ്ചു പൈസയുടെ നേട്ടത്തോടെ 70.41-നു വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ രണ്ടു സെഷനുകളില്‍ രൂപയുടെ മൂല്യത്തില്‍ 78 പൈസയുടെ ഇടിവുണ്ടായിരുന്നു.

Ads by Google
Friday 11 Jan 2019 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW