Thursday, January 10, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 08.48 PM

രജനിയോടുള്ള ആരാധനമൂത്ത് സിനിമാ തീയേറ്റര്‍ കല്ല്യാണ വേദി കൂടിയാക്കി: വീഡിയോ

Rajinikanth fans,  Married, Cinema hall

രജനികാന്തിന്റെ ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ പലതരം ആഘോഷങ്ങളാണ് ആരാധകര്‍ നടത്തുന്നത്. രജനികാന്തിന്റെ ഒരു സിനിമ ഇറങ്ങിയാലുടന്‍ എന്തൂം ചെയ്യാന്‍ തയ്യാറായവരുമുണ്ട് ആരാധകരുടെ ലിസ്റ്റില്‍.

രജനിയോടുള്ള ആരാധനമൂത്ത് സിനിമാ തീയറ്റര്‍ കല്ല്യണ വേദി കൂടിയാക്കി മാറ്റിയിരിക്കുകയാണ് രണ്ടു ആരാധകര്‍. രജനിയുടെ പേട്ട റിലീസ് കാണാന്‍ എത്തിയവരാണ് തീവ്രമായ ആരാധനമൂത്ത് ചെന്നൈയിലെ വുഡ്‌ലാന്‍ഡ്‌സ് തീയേറ്റര്‍ ഇന്ന് ശുഭ സന്ദര്‍ഭത്തിനു സാക്ഷ്യം വഹിച്ചിരിക്കുന്നത്. രജനിയോട് അത്യധികം ആരാധന പുലര്‍ത്തുന്ന അന്‍പരസും കാമാച്ചിയുമാണ് വിവാഹിതരായത്്. തീയേറ്ററിനു പുറത്തൊരുക്കിയിരുന്ന വേദിയിലാണ് വിവാഹം നടന്നത്. കൂടാതെ തീയേറ്ററില്‍ സിനിമ കാണാന്‍ എത്തിയ എല്ലാവര്‍ക്കും സദ്യ നല്‍കിയതിനു ശേഷമാണ് തിരിച്ചയച്ചത്.

പേട്ട സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുബ്ബരാജാണ്. വിജയി സേതുപതി, ശശികുമാര്‍, സിമ്രാന്‍, തൃഷ, ബോബിസിംഹ എന്ന താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. പേട്ട എന്ന ചിത്രത്തിത്തിന് 24 വര്‍ഷത്തിനു ശേഷം പൊങ്കലിനു റിലീസാകുന്ന രജനി ചിത്രം എന്ന പ്രത്യേകതയുണ്ട്.

വിവാഹ വീഡിയോ:

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW