Wednesday, June 26, 2019 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 04.01 PM

കേമദ്രുമയോഗവും ഫലങ്ങളും പരിഹാരങ്ങളും

uploads/news/2019/01/279427/joythi100119a.jpg

കേമദ്രുമയോഗം ദാരിദ്ര്യത്തിന് കാരണമാകുന്ന ഒരു ദുര്യോഗമാണ്. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ രണ്ടിലും പന്ത്രണ്ടിലും പഞ്ചഗ്രഹങ്ങളായ കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുകയാണെങ്കില്‍ അത് കേമദ്രുമയോഗമാകും. ചന്ദ്രന്റെ ഇരുവശങ്ങളിലെ രാഹുകേതുക്കളുടെ സ്ഥിതി പരിഗണിക്കാറില്ല.

കേമദ്രുമയോഗം ഏറ്റവും ദരിദ്രമായ ഒരുയോഗമാണ്. ഈ യോഗമുള്ളവര്‍ ജീവിതം പോരാടി ജീവിക്കുന്നു. വിവരണാതീതമായ ദുഃഖങ്ങള്‍ ജാതകന്‍ ഏറ്റുവാങ്ങുന്നു. ചന്ദ്രന് മാതാവ്, മനസ്സ്, ബുദ്ധി, സുഖം, സമ്പത്ത് എന്നീ കാരകത്വമുണ്ട്. ജാതകന്‍ മാതാവില്‍ നിന്നും സമ്പത്തില്‍ നിന്നും വിട്ടകന്ന് ഏകാന്ത ജീവിതം നയിക്കുന്നു.

ചില ജ്യോതിഷപണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ചന്ദ്രന്റെ ഇരുവശങ്ങളിലും കുജാദിഗ്രഹങ്ങള്‍ ഇല്ലാതിരിക്കുന്നത് കൂടാതെ ചന്ദ്രന് നീചം ഭവിക്കുക, ചന്ദ്രന് പക്ഷബലം ഇല്ലാതിരിക്കുക, അമാവാസി ദിനം ജനിക്കുക, ചന്ദ്രന്‍ ലഗ്‌നകേന്ദ്രത്തില്‍ നില്‍ക്കാതിരിക്കുക എന്നീ ഗ്രഹസ്ഥിതികള്‍ കേമദ്രുമയോഗമാണ്.

കേമദ്രുമയോഗ ഫലങ്ങള്‍


ഫലദീപിക പ്രകാരം രാജകീയ കുടുംബത്തില്‍ ജനിച്ച ആളാണെങ്കില്‍പ്പോലും ജാതകത്തില്‍ കേമദ്രുമയോഗമുണ്ടെങ്കില്‍ ധനം എല്ലാം നശിച്ച് ദരിദ്രനായി നീചപ്രവൃത്തികള്‍ ചെയ്ത് അയാള്‍ ജീവിക്കേണ്ടതായി വരുന്നു. പരാശര ഹോര പ്രകാരം കേമദ്രുമയോഗമുണ്ടെങ്കില്‍ ഉത്തമയായ ഭാര്യ, അനുസരണയുള്ള കുട്ടികള്‍ എന്നവര്‍ ജാതകന് ഉണ്ടായിരിക്കില്ല.

കേമദ്രുയോഗമുള്ള ജാതകന്‍ ചൂതാട്ടം, വാതുവെയ്പ്പ്, ലോട്ടറി, സ്‌റ്റോക്ക് മാര്‍ക്കറ്റ് എന്നിവയില്‍ പണമിറക്കി ധനം നഷ്ടപ്പെടുത്തുന്നു. മറ്റ് രാജയോഗങ്ങള്‍ ഉണ്ടെങ്കില്‍ ജാതകനെ സാമ്പത്തിക രംഗത്ത് ദോഷഫലങ്ങള്‍ ബാധിക്കാതിരുന്നേക്കാം. ചന്ദ്രന് മറ്റ് ഗ്രഹങ്ങളുമായി ബന്ധമില്ലാതെ ദുര്‍ബലനായി നിന്നാല്‍ ജാതകന്‍ സമൂഹത്തില്‍ നിന്നകന്ന് നില്‍ക്കാന്‍ പ്രേരിതനാകും.

വിഷാദരോഗങ്ങള്‍ക്ക് അടിമപ്പെടാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ജാതകന് ശത്രുശല്യം വര്‍ദ്ധിക്കുകയും എപ്പോഴും മറ്റൊരാളിന്റെ സഹായം ആവശ്യമായി വരുകയും ചെയ്യും. ധനികനാണെങ്കില്‍പ്പോലും കേമദ്രുമയോഗമുള്ളയാള്‍ കുംടുംബം, സുഹൃത്തുക്കള്‍ , സമൂഹം എന്നിവയില്‍ നിന്നകന്ന് ജീവിതം നയിക്കുന്നു.

കേമദ്രുമയോഗ ഭംഗം


താഴെപ്പറയുന്ന കാര്യങ്ങള്‍ കേമദ്രുമയോഗ ഭംഗത്തിന് കാരാണമാകുന്നതാണ്.
1. ചന്ദ്രന്‍ കേന്ദ്രസ്ഥാനത്ത് നിലകൊള്ളുകയും ശുഭനായ വ്യാഴം ചന്ദ്രനെ വീക്ഷിക്കുകയും ചെയ്യുക.
2. ചന്ദ്രനോടൊപ്പം പഞ്ചഗ്രഹങ്ങളില്‍ ഏതെങ്കിലും സ്ഥിതി ചെയ്യുക.
3. ലഗ്‌ന കേന്ദ്രങ്ങളില്‍ കുജാദിഗ്രഹങ്ങള്‍ നിന്നാല്‍.

4. ലഗ്‌നത്തില്‍ പൂര്‍ണ്ണചന്ദ്രന്‍ ശുഭഗ്രഹങ്ങളോടൊപ്പം സ്ഥിതി ചെയ്താല്‍.
5. ചന്ദ്രന് എല്ലാ ഗ്രഹങ്ങളുടെയും വീക്ഷണം വന്നാല്‍.
6. ഉച്ചസ്ഥനായി ഇടവം രാശിയില്‍ നില്‍കുന്ന ചന്ദ്രനെ ശുഭ ഗ്രഹങ്ങളായ വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ വീക്ഷിച്ചാല്‍.

കേമദ്രുമയോഗ പരിഹാരങ്ങള്‍


കേമദ്രുമയോഗം ചന്ദ്രനുമായി ബന്ധപ്പെട്ട ഒരു യോഗമായതിനാല്‍ ചന്ദ്രദോഷശാന്തികരങ്ങളായ താഴെപ്പറയുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്.
1. പൗര്‍ണ്ണമി ദിവസം ഉപവാസം അനുഷ്ഠിക്കുക. പൗര്‍ണ്ണമിയും തിങ്കളാഴ്ചയും ചേരുന്ന ദിവസം ഉപവാസം ആരംഭിക്കണം.
2. ദുര്‍ബലനായ ചന്ദ്രന്റെ പ്രീതിക്കായി ഭദ്രകാളീഭജനം നടത്തുക. അമാവാസി നാളില്‍ കാളീപൂജയ്ക്ക് സവിശേഷ പ്രാധാന്യമുണ്ട്.
3. മുത്ത് (പേള്‍) കേമദ്രുമ ശാന്തിക്കായി ധരിക്കേണ്ടതാണ്. വൈകാരിക അസ്ഥിരത, അകാരണമായ ആകാംക്ഷ, വിഷാദം ഇവയ്‌ക്കൊക്കെ ഉത്തമ പരിഹാരമാണ്.
4. തിങ്കളാഴ്ച ശിവക്ഷേത്ര ദര്‍ശനം നടത്തി ശിവലിംഗത്തില്‍ പശുവിന്‍ പാല്‍ കൊണ്ട് അഭിഷേകം നടത്തുക.

5. ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരമന്ത്രം രുദ്രാക്ഷമാല ഉപയോഗിച്ച് നൂറ്റിയെട്ട് തവണ ജപിക്കുക.
6. ശിവനെയും പാര്‍വ്വതിയെയും ആരാധിക്കുക.
7. ചന്ദ്രന്‍ മാതൃകാരകനായതിനാല്‍ എല്ലാ ദിവസവും മാതാവിന്റെ ആശിര്‍വാദം വാങ്ങുക.
8. ഗംഗാസ്‌നാനം നടത്തുക.
9. ചന്ദ്രന്റെ മൂലമന്ത്രമായ ഓം സോമായ നമഃ പതിവായി ജപിക്കുക.

മുകളില്‍ വിവരിച്ച പരിഹാരങ്ങള്‍ ഭക്തിപൂര്‍വ്വം ചെയ്യുക. ചന്ദ്രപ്രീതി കരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ഒരു പരിധിവരെ കേമദ്രുമയോഗത്തിന്റെ മോശപ്പെട്ട ഫലങ്ങള്‍ക്ക് പരിഹാരമാകും.

ഡി. ഹരികുമാര്‍ ഭട്ടതിരി
മൊ: 9447957505

Ads by Google
Thursday 10 Jan 2019 04.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW