Wednesday, June 12, 2019 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 12.08 PM

സല്‍മാന്‍ ഖാന്‍ പരീക്ഷകളില്‍ ജയിച്ചിരുന്നത് ചോദ്യപേപ്പര്‍ ചോര്‍ത്തിയ ശേഷം; വെളിപ്പെടുത്തിയത് താരത്തിന്റെ പിതാവ് തന്നെ

salaman khan

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസും ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസുമൊക്കെ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വാര്‍ത്തകളില്‍ നിറച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരുന്ന കാലത്തെ സല്‍മാന്‍ ഖാനെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍.

സല്‍മാന്‍ പരീക്ഷകള്‍ പാസ്സായിരുന്നത് നേരായ മാര്‍ഗ്ഗത്തിലൂടെയല്ലെന്നാണ് സലിം ഖാന്റെ വെളിപ്പെടുത്തല്‍. സോണി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കപില്‍ ശര്‍മ്മ ഷോയിലാണ് സലിം മകന്റെ വിദ്യാര്‍ഥി കാലഘട്ടത്തെക്കുറിച്ച് പറയുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് സല്‍മാന്‍ പല പരീക്ഷകളും ജയിച്ചതെന്ന് സലിം ഖാന്‍ പറയുന്നു. മക്കളായ സല്‍മാന്‍ ഖാന്റെയും അര്‍ബാസ് ഖാന്റെയും സൊഹൈല്‍ ഖാന്റെയും ഒപ്പമായിരുന്നു സലിം ഖാന്‍ ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയത്.

'' അക്കാലത്ത് ഗണേഷ് എന്നൊരാള്‍ പലപ്പോഴും വീട്ടില്‍ വരുമായിരുന്നു. എന്റെ മക്കള്‍ എനിക്ക് തരുന്നതിലും കൂടുതല്‍ ബഹുമാനം അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിന്റെ കാരണം ഞാന്‍ അന്വേഷിച്ചു. പിന്നീട് മനസിലായി, എന്റെ മക്കള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്തിരുന്നത് ഈ ഗണേഷ് ആണെന്ന്...''. അച്ഛന്റെ വെളിപ്പെടുത്തലിന് പിന്നാലെ അത് ശരിയാണെന്ന് സല്‍മാന്‍ ഖാനും പ്രതികരിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW