Saturday, June 22, 2019 Last Updated 16 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 11.58 AM

'ഹണി'ക്കൊപ്പമുള്ള ചിത്രമിട്ടു; ദുല്‍ഖറിനൊട് ഏഴുതവണ കുളിക്കണമെന്ന് വിമര്‍ശനം

Dulquer Salman

വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ദുല്‍ഖര്‍ സല്‍മാന് കടുത്ത വിമര്‍ശനം. മടിയില്‍ തന്റെ വളര്‍ത്തുനായയായ ഹണിയെ കിടത്തി സോഫയില്‍ ഇരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

'അറിയാവുന്നവര്‍ക്ക് മനസിലാവും ഇത് എത്ര വലിയ കാര്യമാണെന്ന്. ചെറുപ്പത്തില്‍ നായകളെ കാണുന്നത് തന്നെ പേടിയായിരുന്നു. പക്ഷെ ഹണിയാണ് എന്നെ മാറ്റിയത്. സന്തോഷവതിയായ സുന്ദരി കൂട്ടികാരിയാണിവള്‍' ചിത്രത്തോടൊപ്പം ദുല്‍ഖര്‍ കുറിച്ചു.

അതേസമയം, പോസ്റ്റ് വന്ന മണിക്കൂറുകള്‍ക്കകം കടുത്ത വിമര്‍ശനവുമായി ദുല്‍ഖറിന്റെ കമന്റ് ബോക്‌സ് നിറഞ്ഞു. മതവിശ്വാസം തള്ളിക്കളഞ്ഞ് ജീവിക്കരുത്, പട്ടി ഹറാമാണ് ഏഴുതവണ കുളിക്കണം. തുടങ്ങിയ കമന്റുകളാണ് നിറയുന്നത്. പിന്നീട് മതം അനുസരിച്ച് ജീവിക്കാന്‍ ഉപദേശിക്കുന്നുമുണ്ട്. എന്നാല്‍, ദുല്‍ഖറിനെ പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്തുവന്നിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW