Saturday, March 16, 2019 Last Updated 10 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 11.48 AM

അച്ഛന് ചോറ് വാരി കൊടുത്ത് ഒരു കുഞ്ഞ് മാലാഖ, സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കുഞ്ഞും അച്ഛനും

 viral video

പല വ്യത്യസ്ത വിഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. അച്ഛന് ചോറു വാരി നല്‍കുന്ന ഒരു കുഞ്ഞ് മാലാഖയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചോറുണ്ണാന്‍ തീന്‍ മേശയ്ക്കരികിലെത്തിയ അച്ഛന് മകള്‍ ടേബിളിനു മുകളില്‍ കയറിയിരുന്ന് ചോറു വാരി ഊട്ടുന്നതാണ് രംഗം.

സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ അച്ഛനും അമ്മയും താരമായി മാറിയിരിക്കുകയാണ്. ചോറു വാരി നല്‍കുന്നതിനിടെ കിളിക്കൊഞ്ചല്‍ മാതിരിയുള്ള കുരുന്നിന്റെ ചില ഡയലോഗുകളാണ് കാഴ്ച്ചക്കാരുടെ മനം നിറയ്ക്കുന്നത്. ഭക്ഷണത്തിനിടെ ഓംലറ്റ് ചോദിക്കുന്നതിന് കുഞ്ഞ് നല്‍കുന്ന മറുപടിയാണ് ഏറ്റവും മനോഹരം. ലൈക്കുകളും ഷെയറും കൊണ്ട് വിഡിയോയെ പലരും ഹൃദയത്തിലേറ്റു വാങ്ങിയിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW