Friday, March 15, 2019 Last Updated 19 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 11.25 AM

സോളോ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു

 xolo era 4x price 4444

ലാവയുടെ സബ് ബ്രാന്‍ഡായ സോളോ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. 30 ദിവസത്തെ മണി ബാക്ക് ഓഫറോടു കൂടിയാണ് സോളോയുടെ വരവ്. ഫേസ് അണ്‍ലോക്കിംഗ് ഫീച്ചര്‍ ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിലക്കുറവ് തന്നെയാണ് യെറ 4x ന്റെ ഏറ്റവും വലിയ പ്രത്യേകത. 4,444 രൂപയാണ് സോളോ യെറ 4Xന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില.

ഇത്ര വിലക്കുറവുള്ള ഫോണില്‍ ഈ സംവിധാനം ഉള്‍ക്കൊള്ളിക്കുന്നത് ഇതാദ്യമാണ്. വലിയ പ്രതീക്ഷയോടു കൂടിയാണ് സോളോ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചു വരുന്നത്. സോളോ യെറ 4x എന്നതാണ് മോഡലിന്റെ മുഴുവന്‍ പേര്.

ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഉപഭോക്താക്കളിലേക്ക് എത്തുന്ന സോളോ അത്യാധുനിക സാങ്കേതികവിദ്യകളടങ്ങിയ സ്മാര്‍ട്ട്ഫോണാണ് ഇത്തവണ വിലക്കുറവില്‍ അവതരിപ്പിക്കുന്നത്. ജനുവരി 9 മുതല്‍ ആരംഭിക്കുന്ന വില്‍പ്പന ആദ്യഘട്ടത്തില്‍ ആമസോണിലൂടെ മാത്രമേ ലഭ്യമാവൂ.

Ads by Google
Thursday 10 Jan 2019 11.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW