Monday, April 22, 2019 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 10.47 AM

ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തിന്റെ അധോലോക നായകന് സംശയരോഗം ; ഭാര്യയുടേയും കാമുകിയുടേയും വിവരം ചോര്‍ത്താന്‍ ഫോണില്‍ നിരീക്ഷണ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു

uploads/news/2019/01/279381/elchjopo.jpg

ന്യൂയോര്‍ക്ക്: സിനിമയുടെ തിരക്കഥയെ വരെ വെല്ലുന്ന രീതിയിലുള്ള ലോകത്തെ ഏറ്റവും വലിയ അധോലോക നായകന്മാരില്‍ പെടുന്ന ജോവാക്വിന്‍ ഗുസ്മാന്‍ എന്ന എല്‍ ചാപ്പോ ഭാര്യയേയും കാമുകിയേയും സംശയിച്ചിരുന്ന സംശയരോഗി. മെക്‌സിക്കന്‍ മയക്കുമരുന്ന് കടത്തുരംഗത്തെ സിനലാവോ കാര്‍ട്ടല്‍ എന്ന അധോലോക സംഘത്തിന്റെ തലവനായ ഗുസ്മാന്‍ ഭാര്യയ്ക്കും കാമുകിക്കും സമ്മാനമായി നല്‍കിയിരുന്ന മൊബൈല്‍ഫോണിലൂടെ ചാരപ്പണിയും നടത്തിയിരുന്നു.

അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കുറ്റത്തിന് നടക്കുന്ന വിചാരണ വേളയിലാണ് ഇക്കാര്യം വ്യക്തമായത്. . സൗന്ദര്യറാണിയായ ഭാര്യ എമ്മാ കൊറോനലിനെയും കാമുകിയായ മറ്റൊരു സൗന്ദര്യറാണി അഗസ്റ്റീനാ കബാനിലാസ് അക്കോസ്റ്റയെയും മറ്റാരെങ്കിലുമായി അവിഹിതബന്ധം ഉണ്ടായിരുന്നോ എന്ന സംശയരോഗവും ഉണ്ടായിരുന്നതായി കോടതി രേഖകള്‍ പറയുന്നു. ഭാര്യയും കാമുകിയും കൈവിട്ടു പോകാതിരിക്കാന്‍ ഇവര്‍ക്ക് ഇയാള്‍ സമ്മാനമായി നല്‍കിയിരുന്ന ബ്‌ളാക്ക്‌ബെറി ഫോണില്‍ നിരീക്ഷണ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നത്രേ. ഏഴു വയസ്സുള്ള മകളെ പോലും മയക്കുമരുന്ന് കടത്തിനായി ഉപയോഗപ്പെടുത്താന്‍ നീക്കം നടത്തി. 155 ടണ്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് വിചാരണ നടക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ ചില മൊബൈല്‍ സന്ദേശങ്ങള്‍ ഉള്‍പ്പെട്ട വിവരങ്ങള്‍ പ്രോസിക്യുട്ടര്‍ പുറത്തുവിട്ടതിലാണ് ഈ വിവരങ്ങളുള്ളത്.

രണ്ടു തവണ മെക്‌സിക്കന്‍ ജയിലില്‍ നിന്നും തടവുചാടിയ ചോപ്പോയെ രണ്ടു വര്‍ഷം മുമ്പ് അമേരിക്ക പിടിച്ച് കൈമാറിയിരുന്നു. ജയില്‍ ചാടിയ ശേഷം മെക്‌സിക്കന്‍ റിസോര്‍ട്ട് നഗരമായ ലോസ് കാബോസില്‍ 2012 ഫെബ്രുവരി 22 ന് ഇയാളെ കുടുക്കാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും ചോപ്പോ രക്ഷപ്പെട്ടു. ഇയാളുടെ കാമുകിയും കുറ്റകൃത്യത്തിലെ പങ്കാളിയുമായ കബാനിലാസും മറ്റു രണ്ടു പേരും പോലീസിന്റെ വലയില്‍ പെട്ടു. അന്നു തന്നെ തനിക്ക് ഒരു ജോഡി ഷൂസ്, ഒരു ജീന്‍സ്, മീശ കറുപ്പിക്കാനുള്ള ഡൈ, ഷാമ്പൂ എന്നിവ കൊടുത്തുവിടണമെന്ന് ഇയാള്‍ ഭാര്യയ്ക്ക് സന്ദേശം അയച്ചിരുന്നു. അതേസമയം കാമുകി അഗസ്റ്റിനാ കബാനില്ലാസ് അക്കോസ്റ്റയുമായി ഗുസ്മാന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സന്ദേശം സൂചന നല്‍കുന്നുണ്ട്. ഇവരുമായി തന്റെ ബിസിനസ് രഹസ്യങ്ങളും ചോപ്പോ പങ്കു വെച്ചിരുന്നു.

ജര്‍മ്മനിയിലും ഇക്വഡോറിലും നടക്കുന്ന രണ്ടു കമ്പനികളുടെ വിവരങ്ങള്‍ ടെക്‌സ്റ്റ് മെസേജ് വഴി പങ്കുവെച്ചിട്ടുണ്ട്. ബെലീസില്‍ നിന്നും വാങ്ങാനിരിക്കുന്ന 630-700 ടണ്‍ കൊക്കേയ്ന്‍ ന്റെ വിവരങ്ങളും യൂറോപ്പ്, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളും അതിലുണ്ടായിരുന്നു. സന്ദേശത്തില്‍ 'സ്‌നേഹം' എന്ന് മാത്രമാണ് ഇരുവരും സംബോധന ചെയ്തിരുന്നത് ചോപ്പോയ്ക്ക് കാമുകിയോടുള്ള ഗാഡ പ്രണയത്തിന്റെ സൂചനയായിരുന്നെന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്.

ഗുസ്മാന്റെ ചെലവില്‍ കബാനില്ല ശരീരത്ത് നിന്നും കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. ''ഞാന്‍ നിന്നെ ഏറെ സ്‌നേഹിക്കുന്നു. നീ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. '' ചോപ്പോ കുറിച്ചു. അതേസമയം ചോപ്പോയുടെ പണത്തോടല്ലാതെ അയാളോട് കബാനില്ലാസിന് അത്ര പ്രണയതീവ്രത ഉണ്ടായിരുന്നില്ല. ഗുസ്മാനെ ''പമ്പരവിഡ്ഡി'' എന്നായിരുന്നു തന്റെ ഒരു സുഹൃത്തിന് അയച്ച ടെക്റ്റില്‍ കബാനില്ലാസ് പരാമര്‍ശിച്ചത്. അയാള്‍ തന്നെ ബ്‌ളാക്ക്‌ബെറിയെ താന്‍ വിശ്വസിക്കുന്നില്ലെന്നും താന്‍ എവിടെയാണെന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ വേണ്ടിയുള്ള ആ തെമ്മാടിയുടെ തരികിട എന്നാണ് തനിക്ക് കിട്ടിയ സമ്മാനത്തെക്കുറിച്ച കബാനില്ലാസ് വ്യക്തമാക്കിയിരുന്നത്.

ചോപ്പോ ഭാര്യയും കാമുകിയുമായി നടത്തിയിരുന്ന രഹസ്യ സന്ദേശങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധനെ വെച്ച് ഫ്‌ളെക്‌സി സ്‌പൈ ചാരസംവിധാനം ഇന്‍സ്റ്റാള്‍ ചെയ്ത് എഫ്ബിഐ യും പിടിച്ചെടുത്തിരുന്നു. ചോപ്മാന്‍ തന്റെ രണ്ടു സ്ത്രീകളുമായി മയക്കുമരുന്ന് കടത്തല്‍ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇവയില്‍ ഒന്നില്‍ കപ്പലുകളുടെ വിവരങ്ങളും അതിര്‍ത്തി കടക്കാന്‍ ഭാര്യാപിതാവിന്റെ സഹായവും തേടിയിരുന്നതായും പറയുന്നു. 2012 ജനുവരിയില്‍ ചോപ്പോ തന്റെ ഇരട്ടപെണ്‍മക്കളില്‍ ഒരാളായ മരിയാ ജോവാക്വിനയെക്കുറിച്ച് ഭാര്യയുമായി പങ്കുവെച്ച ടെക്‌സ്റ്റ് സന്ദേശത്തില്‍ മകള്‍ക്ക് എകെ 47 തോക്ക് കൊടുക്കാന്‍ പോകുന്നു എന്നു പറഞ്ഞിട്ടുണ്ട്.

കോടതി തെളിവുകള്‍ പരിശോധിക്കുമ്പോള്‍ 29 കാരിയായ കൊറോനലും 61 കാരനായ ചോപ്പോയും അവിടെ ഉണ്ടായിരുന്നു. കൗമാരം പിന്നിടും മുമ്പ് തന്നെ കൊറോനലിയെ ഗുസ്മാന്‍ വിവാഹം കഴിച്ചിരുന്നു. ഭാര്യയെ റെയ്‌നിറ്റാ കൊറോനല്‍ എന്നും മക്കളെ സ്പാനിഷില്‍ കുഞ്ഞുരാജ്ഞികള്‍ എന്നര്‍ത്ഥം വരുന്ന റെയ്‌നിറ്റാസ് എന്നുമായിരുന്നു ചോപ്പോ വിളിച്ചിരുന്നത്. ഇരുവരും കുട്ടികളുടെ കാര്യം ചര്‍ച്ച ചെയ്യുമായിരുന്നു. പ്‌ളാസ്റ്റിക് സര്‍ജറിക്കായി അവര്‍ 12,000 ഡോളര്‍ എല്‍ ചോപ്പോയില്‍ നിന്നും ചോദിച്ച വിവരവും പറയുന്നുണ്ട്. 155 ടണ്‍ മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തിയ സിനലോവ കാര്‍ട്ടലിന്റെ തലവനെ കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാല്‍ ജീവപര്യന്തം തടവുശിക്ഷയാകും ലഭിക്കുക.

Ads by Google
Thursday 10 Jan 2019 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW