Thursday, July 18, 2019 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 10.45 AM

റുബേയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഒമ്പത് ദിവസം, കൊച്ചിക്ക് തന്നെ നാണക്കേട്; മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്തത് തന്നെ അദ്ഭുതപ്പെടുത്തുന്നതായി മകള്‍

 funeral

ഫോര്‍ട്ട്കൊച്ചി: കൊച്ചിയില്‍ വെച്ച് മരിച്ച ലണ്ടന്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കാതെ ഒമ്പതാം ദിവസവും. കൊച്ചി കാണാനെത്തിയ കെന്നത്ത് വില്യം റുബേയാണ്(89) ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് കഴിഞ്ഞ 31ന് മരിച്ചത്. ന്യൂഇയര്‍ ആഘോഷത്തിനിടെയായിരുന്നു റുബേയുടെ മരണം. ്മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

കൊച്ചിയില്‍ തന്നെ അന്ത്യ കര്‍മ്മകള്‍ ചെയ്യാന്‍ റുബേയയുടെ മകള്‍ ഹിലാരിയ നിശ്ചയിച്ചു. ഇതിന് മുന്നോടിയായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മട്ടാഞ്ചേരി ചുള്ളിക്കലുള്ള പള്ളിയില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം, ഫോര്‍ട്ട്കൊച്ചി വെളിയിലെ നഗരസഭയുടെ പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനായുള്ള പോലീസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഇന്ത്യയിലെ ബ്രിട്ടന്‍ എംബസി സര്‍ട്ടിഫിക്കറ്റുകളും നല്‍കി. എംബസി ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി. കൊച്ചി നഗരസഭയുടെ അനുമതിക്കായി അപേക്ഷ നല്‍കുകയും ചെയ്തു. മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി റുബേയുടെ ബന്ധുക്കള്‍ ലണ്ടനില്‍ നിന്നുമെത്തി.

എന്നാല്‍ സംസ്‌കാരത്തിനായി ശ്മശാനത്തിലെത്തിയപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മുകളില്‍ നിന്നും ആരെങ്കിലും പറയാതെ മൃതദേഹം സംസ്‌കരിക്കാനാകില്ലെന്നായിരുന്നു ശ്മശാന കാവല്‍ക്കാരന്‍ പറഞ്ഞത്. പണിമുടക്കായിരുന്നതിനാല്‍ നഗരസഭ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും സാധിച്ചില്ല. കൊച്ചിയിലെ ഹോട്ടല്‍ സ്റ്റാഫും ചില സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് റുബേയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്തത്. എന്നാല്‍ അവസാനമാണ് അപ്രതീക്ഷിത തടസം ഉണ്ടായത്.

നഗരസഭ അധികൃതര്‍ രേഖാമൂലം അനുമതി നല്‍കാതെ മൃതദേഹം സംസ്‌കാരിക്കാനാകാത്ത അവസ്ഥയാണിപ്പോള്‍. ഇന്ന് ഓഫീസുകള്‍ തുറന്ന് അധികൃതര്‍ തീരുമാനം എടുക്കുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമപ്രകാരമുള്ള നടപടികളെല്ലാം പൂര്‍ത്തിയായിട്ടും മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്തത് തന്നെ അദ്ഭുതപ്പെടുത്തുന്നതായി മകള്‍ ഹിലാരി പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW