Monday, June 24, 2019 Last Updated 34 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 10.19 AM

തല ആരാധനയുടെ അങ്ങേയറ്റം; അജിത്തിന്റെ പുതിയ ചിത്രം വിശ്വാസത്തിന്റെ പോസ്റ്റര്‍ കടലില്‍ കെട്ടി ആരാധകര്‍(വീഡിയോ)

viswasam poster

തമിഴില്‍ പലപ്പോഴും താര ആരാധന അന്തമാണ്. താരത്തിനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് തമിഴ് പ്രേക്ഷകര്‍. ഇപ്പോള്‍ പൊങ്കല്‍ റിലീസായി രജനികാന്ത് നായകനായ പേട്ടയും അജിത്ത് നായകനായ വിശ്വാസവും തിയേറ്ററില്‍ എത്തിയതോടെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകര്‍. പുതിയ ചിത്രങ്ങള്‍ക്കായി വമ്പന്‍ കട്ടൗട്ടുകളും പല ആഘോഷ പരിപാടികളുമാണ് ആരാധകര്‍ തയ്യാറാക്കിയത്.

അജിത് ആരാധകരുടെ ആവേശമാണ് സോഷ്യല്‍ ലോകത്തും തരംഗമാകുന്നത്. കടലില്‍ പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുകയാണ് തലയുടെ ആരാധകര്‍. ഇന്ത്യ-ശ്രീലങ്ക അതിര്‍ത്തിയിലാണ് പോസ്റ്റര്‍ എന്നും ആരാധകര്‍ പറയുന്നുണ്ട്. വിജയ് നായകനായി എത്തിയ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി 175 അടി നീളമുള്ള കട്ടൗട്ടാണ് വെച്ചത്. ഇതിന് മറികടന്ന് 200 അടിയുടെ കട്ട് ഔട്ട് വെച്ചു.

ഇതിനിടെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ അജിത്ത് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പുതിയ ചിത്രമായ വിശ്വസത്തിന്റെ ആദ്യ പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന ആഘോഷത്തിനിടെയാണ് ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW