Wednesday, June 26, 2019 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 09.41 AM

സുഹൃത്തുക്കളുടെ റാഗിംഗ് അതിരുവിട്ടു; വരന്‍ ഭക്ഷണം വലിച്ചെറിഞ്ഞ് പന്തലില്‍ നിന്നിറങ്ങിപ്പോയി(വീഡിയോ)

viral video

വിവാഹങ്ങള്‍ ആഘോഷമാക്കുന്ന പതിവാണ് ഇപ്പോള്‍. ഇതില്‍ വരന്റെ സുഹൃത്തുക്കള്‍ ഒപ്പിക്കുന്ന പണികള്‍ വന്‍ ഹിറ്റാകാറുണ്ട്. ചിലപ്പോഴൊക്കെ വന്‍ വിമര്‍ശനത്തിനും ഇടവയ്ക്കും. അടുത്തിടെ വരനെ ശവപ്പെട്ടിയില്‍ കിടത്തിയത് വന്‍ വിമര്‍ശനത്തിനാണ് വഴിയൊരുക്കിയത്. ഇത്തരത്തില്‍ മറ്റൊരു വിഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഗത്യന്തരമില്ലാതെ വരന്‍ പ്രതികരിക്കുന്നതാണ് വിഡിയോ വൈറലാവാന്‍ കാരണം.

വിവാഹശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് സുഹൃത്തുക്കളുടെ ആഘോഷപരിപാടി. വരനും വധുവിനും ഒരു ഇലയില്‍ ഭക്ഷണം വിളമ്പി. വരന്‍ ആദ്യമെല്ലാം ഇത് ചിരിച്ചാസ്വദിക്കുകയായിരുന്നു. ഇലയില്‍ വിളമ്പിയ ചോറെല്ലാം വധു തന്റെ വശത്തേക്ക് മാറ്റിയിടുന്നതും വിഡിയോയില്‍ കാണാം. ഇതോടെ സുഹൃത്തുക്കള്‍ വരനെ പരിഹസിക്കാന്‍ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട വരന്‍ ആ മേശ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ് ഇറങ്ങി പോകുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW