Thursday, March 07, 2019 Last Updated 11 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 01.41 AM

മണിമലക്കാവ്‌ ക്ഷേത്രത്തില്‍ അമ്പലപ്പുഴ സംഘം ആഴിപൂജ നടത്തി

uploads/news/2019/01/279347/re3.jpg

മണിമല: ശബരിമല ക്ഷേത്രോല്‍പ്പത്തിയോളം പഴക്കമുള്ള മണിമലക്കാവ്‌ ശ്രീഭഗവതി ക്ഷേത്രത്തില്‍ അമ്പലപ്പുഴ സംഘം ആഴിപൂജ നടത്തി. തിന്മയുടെ കരിമ്പടം പുതച്ച്‌ നിന്ന തമസ്സിനെ ഭക്‌തിയുടെ കനലുകളില്‍ തീര്‍ത്ത അഗ്‌നി ആട്ടിയകറ്റി .തലമുറകള്‍ കൈമാറി വന്ന അയ്യപ്പ മന്ത്ര സ്‌തുതികളുമായി അമ്പലപ്പുഴ സംഘം ആഴിക്ക്‌ ചുറ്റും വലംവച്ചപ്പോള്‍ ഭക്‌തിലഹരിയില്‍ ആറാടി നിന്ന അയ്യപ്പഭക്‌തര്‍ വിളിച്ച ശരണമന്ത്ര ധ്വനികള്‍ രാത്രിയുടെ നിശബ്‌ദതയില്‍ പ്രതിധ്വനിച്ചു .
ചെമ്പകശേരി രാജാവിന്റെ കാലത്ത്‌ രചിച്ച അയ്യപ്പ കീര്‍ത്തനങ്ങളുടെ ഈരടികള്‍ ആലപിച്ചാണ്‌ നൂറ്റാണ്ടുകള്‍ക്കിപ്പുറവും തനിമ ചോരാതെ അമ്പലപ്പുഴ സംഘം ആഴിപൂജ നടത്തിയത്‌ .
അന്‍പത്തിരണ്ട്‌ ദിവസത്തെ കഠിന വ്രതങ്ങള്‍ക്ക്‌ ശേഷം ഇരുമുടികെട്ടുമായി എണ്‍പതോളം ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ എറ്റുവാങ്ങിയതിനുശേഷമാണ്‌ മണിമലക്കാവില്‍ സംഘം എത്തിയത്‌. അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന്‌ എരുമേലി പേട്ടതുള്ളലിനായി കൊണ്ടുവന്ന സ്വര്‍ണ്ണ തിടമ്പിനും നാളികേരത്തില്‍ ചന്ദനം കൊണ്ട്‌ അയ്യപ്പന്റെ മുഖചാര്‍ത്തുണ്ടാക്കി പടുക്കാവെച്ചതിനും മുന്‍പില്‍ പ്രത്യേക ദീപാരാധനയ്‌ക്കുശേഷം ആഴിപൂജ ആരംഭിച്ചത്‌ .
നാളികേരമുറിയില്‍ വച്ച എള്ള്‌ കിഴിയിലേയ്‌ക്ക്‌ പകര്‍ന്ന ദീപത്തില്‍ അയ്യപ്പ ചൈതന്യം സങ്കല്‍പ്പിച്ചുകൊണ്ട്‌ സമൂഹപെരിയോന്‍ ആഴികൂട്ടി.സംഘാംഗങ്ങള്‍ തെരളിപ്പൊടിയും സമൂഹപെരിയോന്‍ വിവിധതരം നിവേദ്യങ്ങളും ആഴിയില്‍ സമര്‍പ്പിച്ചു .ദേവചൈതന്യമായിയുയര്‍ന്ന അഗ്‌നിക്ക്‌ ചുറ്റുമിരുന്ന്‌ തലമുറകള്‍ കൈമാറിയെത്തിയ കീര്‍ത്തനങ്ങള്‍ സംഘം ആലപിച്ചു .പ്രസാദവിതരണത്തിനുശേഷം പടുക്കാ ഇളക്കിയതോടെ വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളും അണുവിട തെറ്റാതെയുള്ള മറ്റൊരു ആഴിപൂജയ്‌ക്കു കൂടി സാക്ഷിയായ നിര്‍വ്യതിയിലാണ്‌ ഭക്‌തജനങ്ങള്‍ മടങ്ങിയത്‌.സംഘം ഇന്ന്‌ എരുമേലിക്ക്‌ മടങ്ങും . നാളെയാണ്‌ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍.

Ads by Google
Thursday 10 Jan 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW