Wednesday, March 20, 2019 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 01.41 AM

അര്‍ത്തുങ്കല്‍ പെരുന്നാളിന്‌ ഇന്നു കൊടിയേറും

ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസിലിക്കയിലെ 373-ാമത്‌ മകരം പെരുന്നാളിന്‌ ഇന്ന്‌ കൊടിയേറും. 27 ന്‌ സമാപിക്കും. രാവിലെ ഏഴിന്‌ പ്രഭാത പ്രാര്‍ഥന, ദിവ്യബലി.
ഉച്ചയ്‌ക്ക്‌ 2.30 ന്‌ പാലായില്‍ നിന്ന്‌ തിരുനാള്‍ പതാക ആലപ്പുഴ മൗണ്ട്‌ കാര്‍മല്‍ കത്തീഡ്രലില്‍ എത്തിക്കും. മൂന്നിന്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്ന്‌ അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക്‌ പതാക പ്രയാണം പുറപ്പെടും. വൈകിട്ട്‌ ആറിന്‌ ജപമാല, നൊവേന, ലിറ്റനി. 6.30 ന്‌ ജപമാല ഉദ്യാന ആശീര്‍വാദം. ഏഴിന്‌ കൊടിയേറ്റ്‌. തുടര്‍ന്ന്‌ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. ആലപ്പുഴ രൂപത ബിഷപ്പ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. സഹായ മെത്രാന്‍ ഡോ. ജെയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ സന്ദേശം നല്‍കും. ഇറ്റലി ചെസേന രൂപത മെത്രാന്‍ ഡോ. ഡഗ്ലസ്‌ റൊഗാത്തിയേരി പങ്കെടുക്കും. തിരുനാള്‍ ദിനമായ 20 ന്‌ രാവിലെ 5.30 നും ഏഴിനും, ഒന്‍പതിനും ദിവ്യബലി, 11 ന്‌ ആഘോഷമായ തിരുനാള്‍ ദിവ്യബലി. ആലപ്പുഴ രൂപത സഹായ മെത്രാന്‍ ഡോ. ജെയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്‌ക്ക്‌ മൂന്നിന്‌ ആഘോഷമായ ദിവ്യബലി.
മോണ്‍ പയസ്‌ ആറാട്ടുകുളം കാര്‍മികനാകും. തുടര്‍ന്ന്‌ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. ഫാ. തോമസ്‌ ഷൈജു ചിറയില്‍ കാര്‍മികനാകും. രാത്രി ഏഴിനും ഒന്‍പതിനും ദിവ്യബലി. 27 ന്‌ തിരുനാള്‍ ആഘോഷം സമാപിക്കും. രാവിലെ ഏഴിനും ഒന്‍പതിനും പത്തിനും ദിവ്യബലി. ഉച്ചയ്‌ക്ക്‌ മൂന്നിന്‌ തിരുനാള്‍ സമൂഹബലി. ഫാ. യേശുദാസ്‌ കാരക്കാട്ട്‌ കാര്‍മികത്വം വഹിക്കും. രാത്രി 10.30 ന്‌ കൃതജ്‌ഞതാബലി. ഫാ. പയസ്‌ മോഹന്‍ പറേയകാട്ടില്‍ കാര്‍മികത്വം വഹിക്കും. തിരുസ്വരൂപ വന്ദനം, 12 ന്‌ തിരുസ്വരൂപ നടയടയ്‌ക്കും.

Ads by Google
Thursday 10 Jan 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW