Thursday, June 13, 2019 Last Updated 57 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 01.41 AM

ചന്ദനക്കുടം മഹോത്സവം ഇന്ന്‌; എരുമേലി പേട്ട തുള്ളല്‍ നാളെ

എരുമേലി: ചരിത്രപ്രസിദ്ധമായ ചന്ദനക്കുടം മഹോത്സവം ഇന്ന്‌. നാളെയാണു പേട്ട തുള്ളല്‍. മഹല്ല മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചന്ദനക്കുട മഹോത്സവസമ്മേളനം ഇന്നു വൈകിട്ട്‌ 6.30 നു മന്ത്രി വി.എസ്‌. സുനില്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്യും. ഏഴരയോടെ പേട്ട കവലയില്‍നിന്നാരംഭിക്കുന്ന ഘോഷയാത്രയ്‌ക്കു വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. മൂന്നോടെ പള്ളി അങ്കണത്തില്‍ സമാപിക്കും.
നാളെ നടക്കുന്ന അമ്പലപ്പുഴ, ആലങ്ങാട്ട്‌ സംഘത്തിന്റെ പേട്ട തുള്ളലിനായി എരുമേലി ഒരുങ്ങി. അയ്യപ്പന്റെ അവതാരലക്ഷ്യം പൂര്‍ത്തികരിച്ചതിന്റെ സ്‌മരണയ്‌ക്കായാണ്‌ പേട്ടതുള്ളല്‍. രാവിലെ പതിനൊന്നരയോടെ അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായ ശ്രീകൃഷ്‌ണപ്പരുന്ത്‌ മാനത്ത്‌ വട്ടമിട്ട്‌ പറക്കുന്നതോടെ അയ്യപ്പന്റെ മാതൃസ്‌ഥാനീയരായ അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘം കൊച്ചമ്പലത്തില്‍നിന്നു പേട്ടതുള്ളിയിറങ്ങും. ഉച്ചകഴിഞ്ഞ്‌ രണ്ടോടെ ആലങ്ങാട്ട്‌ സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. അയ്യപ്പന്റെ പിതൃസ്‌ഥാനീയരായ ആലങ്ങാട്ട്‌ സംഘം ആകാശത്ത്‌ വെള്ളിനക്ഷത്രത്തെ ദര്‍ശിച്ചശേഷമാണ്‌ പേട്ടതുള്ളിയിറങ്ങുന്നത്‌.

Ads by Google
Thursday 10 Jan 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW