Thursday, January 10, 2019 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 01.25 AM

ആമസോണ്‍ മേധാവിയും ഭാര്യയും വേര്‍പിരിഞ്ഞു

uploads/news/2019/01/279256/in3.jpg

ന്യൂയോര്‍ക്ക്‌: ലോകത്തിലെ ഏറ്റവും ധനികനെന്ന ഖ്യാതിയുള്ള ആമസോണ്‍ മേധാവി ജെഫ്‌ ബെസോസും ഭാര്യ മക്‌കെന്‍സിയും വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. ഇവരുടെ 9,85,180 കോടി രൂപ മൂല്യമുള്ള സ്വത്തിന്റെ പേരില്‍ നിയമപ്പോരാട്ടമുണ്ടാകുമെന്നാണു സൂചന. ദമ്പതികള്‍ക്ക്‌ മൂന്ന്‌ ആണ്‍കുട്ടികളും ചൈനയില്‍നിന്നു ദത്തെടുത്ത പെണ്‍കുട്ടിയുമടക്കം നാലു മക്കളുണ്ട്‌.
ട്വിറ്ററിലൂടെ ബെസോസ്‌(54) തന്നെയാണു വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്‌. "ദീര്‍ഘകാലമായുള്ള സ്‌നേഹബന്ധത്തിനുശേഷം ഞങ്ങള്‍ പിരിയുകയാണ്‌. വിവാഹ മോചനത്തിനുശേഷം സുഹൃത്തുക്കളായി തുടരും"- അദ്ദേഹം വ്യക്‌തമാക്കി. സ്വത്തുക്കളുടെ വിഭജനം സംബന്ധിച്ചു വ്യക്‌തതയായിട്ടില്ല. എങ്കിലും ആമസോണിലേതടക്കമുള്ള ഓഹരികള്‍ പങ്കുവയ്‌ക്കുമെന്നാണു സൂചന.
കഴിഞ്ഞ ജനുവരിയിലാണ്‌ ആസ്‌തിയുടെ കാര്യത്തില്‍ 100 ബില്യന്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ കടന്ന ആദ്യകോടീശ്വരന്‍ എന്ന ബഹുമതി ബെസോസ്‌ സ്വന്തമാക്കിയത്‌. "ചരിത്രത്തിലെ ഏറ്റവും സമ്പന്നന്‍" എന്നാണ്‌ സി.എന്‍.എന്‍. അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. 1992 ലാണു കവയത്രിയെന്ന നിലയില്‍ ശ്രദ്ധ ആകര്‍ഷിച്ച മക്‌കെന്‍സി(48)യെ ബെസോസ്‌ പരിചയപ്പെടുന്നത്‌. 1993 ലായിരുന്നു വിവാഹം.

Ads by Google
Thursday 10 Jan 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW