Thursday, January 10, 2019 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 01.25 AM

ബെസോസ്‌- മക്‌കെന്‍സി: ഏറ്റവും ചെലവേറിയ വിവാഹമോചനം

uploads/news/2019/01/279255/in6.jpg

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ കോടീശ്വരന്‍ അലെക്‌ വില്‍ഡെന്‍സ്‌റ്റീനും ജോസ്ലിനും 1999 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്‌ വിവാഹമോചനത്തിന്റെ പേരിലായിരുന്നു. 380 കോടി ഡോളറിന്റെ സ്വത്താണ്‌ ഇരുവരും പങ്കുവച്ചത്‌. ഇന്നലെ വിവാഹ മോചനം പ്രഖ്യാപിച്ച ആമസോണ്‍ ഉടമകളായ ജെഫ്‌ ബെസോസിനും മക്‌കെന്‍സിക്കും പങ്കിടാനുള്ളത്‌ 14,000 കോടി ഡോളറും!. ലോകചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിവാഹ മോചനത്തിനാണ്‌ ഇരുവരും ഒരുങ്ങുന്നതെന്നു ചുരുക്കം.
വിവാഹ മോചനക്കണക്കില്‍ മൂന്നാം സ്‌ഥാനത്തുള്ളത്‌ മാധ്യമ രാജാവ്‌ റൂപര്‍ട്ട്‌ മര്‍ഡോക്കാണ്‌. 1999 ല്‍ അന്നയുമായി 31 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം ചെലവിട്ടത്‌ 170 കോടി ഡോളറാണ്‌. വിവാഹ ബന്ധം തുടങ്ങിയതു മുതല്‍ വേര്‍പിരിയും വരെ സമ്പാദിച്ചത്‌ തുല്യമായി പങ്കിടണമെന്നാണു അമേരിക്കയിലെ വ്യവസ്‌ഥ. ദമ്പതികള്‍ പ്രത്യേക കരാര്‍ ഉണ്ടാക്കിയാല്‍ ഇളവ്‌ ലഭിക്കുമെന്നു മാത്രം.
1992 ലാണു കവയത്രിയെന്ന നിലയില്‍ ശ്രദ്ധ ആകര്‍ഷിച്ച മക്‌കെന്‍സി(48)യെ ബെസോസ്‌ പരിചയപ്പെടുന്നത്‌. നിക്ഷേപ ഉപദേശക സ്‌ഥാപനമായ ഡി.ഇ. ഷോയിലെ ജോലിക്കിടെയാണ്‌ ഇരുവരും പ്രണയത്തിലായത്‌. 1993 ലായിരുന്നു വിവാഹം.
സീറ്റിലെ വാടക വീട്ടിലെ പാര്‍ക്കിങ്‌ സ്‌ഥലത്താണ്‌ ഇരുവരും ചേര്‍ന്ന്‌ 1994 ജൂലൈ അഞ്ചിനാണ്‌ ആമസോണിനു തുടക്കമിട്ടത്‌. മാതാപിതാക്കളില്‍നിന്ന്‌ ലഭിച്ച മൂന്ന്‌ ലക്ഷം ഡോളറായിരുന്നു മൂലധനം. തന്റെ കമ്പനി തകരാന്‍ 70 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു ബെസോസിന്റെ കണക്കുകൂട്ടല്‍. ഇന്റര്‍നെറ്റ്‌ അത്ര വ്യാപിക്കാത്ത കാലത്ത്‌ അതിനെ ആശ്രയിച്ചുള്ള ബിസിനസ്‌ ഏറെ പ്രയാസമേറിയതായിരുന്നു.ആദ്യം ബുക്കുകളാണു വിറ്റത്‌. പിന്നീട്‌ ഗാനങ്ങളും വീഡിയോകളും വിറ്റു തുടങ്ങി. 2014 ല്‍ 3200 കോടി ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്‌തി. ആമസോണ്‍ ജനപ്രിയമായതോടെയാണു ബെസോസിന്റെ സമ്പത്ത്‌ അതിവേഗം കുതിച്ചത്‌. അത്‌ കഴിഞ്ഞ വര്‍ഷം ഒരു ട്രില്യന്‍ കടന്നു. ആ കുതിപ്പിനിടെ ബഹിരാകാശ സംരംഭത്തിലും അദ്ദേഹം കൈവച്ചു. ലോകത്തിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സികളില്‍ മുന്‍ നിരയിലാണു ബെസോസിന്റെ ബ്ല്യൂ ഒറിജിന്‍. 2015 ല്‍ ആദ്യ റോക്കറ്റ്‌ ബഹിരാകാശത്ത്‌ എത്തിക്കുകയും ചെയ്‌തു. വിനോദ സഞ്ചാരികളെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ശ്രമം നടക്കുന്നതിടെയാണു വേര്‍പിരിയല്‍. ദമ്പതികള്‍ക്ക്‌ മൂന്ന്‌ ആണ്‍മക്കളുണ്ട്‌. മകളെ ചൈനയില്‍നിന്നു ദത്തെടുത്തതാണ്‌.

Ads by Google
Thursday 10 Jan 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW