Thursday, January 10, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 01.25 AM

രാജ്യത്തോടു ട്രംപിന്റെ സന്ദേശം മതില്‍ വേണം, പണം വേണം

uploads/news/2019/01/279254/in4.jpg

വാഷിങ്‌ടണ്‍: അനധികൃത കുടിയേറ്റം തടയുന്നതിനു മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ പണം വേണമെന്നു രാജ്യത്തോടുള്ള സന്ദേശത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. പണം അനുവദിച്ചില്ലെങ്കില്‍ ദേശീയ അടിയന്തിരാവസ്‌ഥ പ്രഖ്യാപിക്കുമെന്നു മുമ്പു ഭീഷണി ഉയര്‍ന്നിരുന്നെങ്കിലും അത്തരം പരമാര്‍ശങ്ങളില്‍നിന്നു പ്രസിഡന്റ്‌ ഇന്നലെ വിട്ടുനിന്നു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഭാഗികമായി സ്‌തംഭിക്കുകയും രാജ്യചരിത്രത്തിലെ ഏറ്റവും വലിയ സ്‌തംഭനമായി അതു വളരുകയും ചെയ്യുന്ന പശ്‌ചാത്തലത്തിലാണു പ്രസിഡന്റിന്റെ അഭ്യര്‍ഥനയെന്നതും ശ്രദ്ധേയം.
മതിലിനായി 57 കോടി ഡോളര്‍ അനുവദിക്കാന്‍ ഡെമോക്രാറ്റുകള്‍ക്കുമേല്‍ ട്രംപ്‌ സമ്മര്‍ദം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ കൂടുതല്‍ സ്‌തംഭനാവസ്‌ഥയിലേക്കു നീങ്ങുന്നതില്‍ ആശങ്കാകുലരായ റിപ്പബ്ലിക്കന്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ കൂടുതലായി നേടിയെടുക്കാനും അദ്ദേഹം ശ്രമിച്ചു.
ഇതൊരു മനുഷ്യത്വപരമായ പ്രതിസന്ധിയാണ്‌. ഹൃദയത്തിന്റെയും ആത്മാവിന്റെയും പ്രതിസന്ധി.- ഓവല്‍ ഓഫീസില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌തു ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ.
യു.എസ്‌.- മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളില്‍ പ്രമുഖമായ ഒന്നായിരുന്നു. മതില്‍ കെട്ടാന്‍ മെക്‌സിക്കോയില്‍ നിന്നു പണം നേടിയെടുക്കുമെന്നും ട്രംപ്‌ ആവര്‍ത്തിച്ചിരുന്നു. മതിലുകൊണ്ടു ഫലമുണ്ടാകാന്‍ പോകുന്നില്ലെന്നും ഭാരിച്ച തുകയാണ്‌ അതിനായി ചെലവിടേണ്ടിവരുന്നതെന്നും കാട്ടിയാണ്‌ ഡെമോക്രാറ്റുകള്‍ ഈ നീക്കത്തെ എതിര്‍ക്കുന്നത്‌.

Ads by Google
Thursday 10 Jan 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW