Tuesday, May 21, 2019 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Jan 2019 07.43 PM

ഒരിക്കല്‍ പ്രണയിച്ചിരുന്നെന്ന് ഒടുവില്‍ റാണദഗ്ഗുബതിയുടെ തുറന്നു പറച്ചില്‍; തൃഷ ഞെട്ടി, 96 സിനിമയുടെ അവസ്ഥയില്‍ താരം

uploads/news/2019/01/279112/trisha.jpg

കൗമാരകാലത്തെ തുറന്നു പറയാതെ പോയ ഒരു പ്രണയ കഥ വീണ്ടും ഓര്‍മ്മിച്ചെടുക്കുന്നത് പറഞ്ഞ 96 എന്ന സിനിമയായിരുന്നു കഴിഞ്ഞ വര്‍ഷം തമിഴകത്തെ ഏറ്റവും വലിയ ചര്‍ച്ച. സിനിമയിലെ നായികയാകട്ടെ നടി തൃഷയും. ഏതാണ്ട് സമാനമായ അവസ്ഥയിലാണ് ഇപ്പോള്‍ ശരിക്കും തൃഷ. കാരണം മുമ്പ് തൃഷയുടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ബാഹുബലിയിലെ വില്ലന്‍ റാണ ദഗ്ഗുബതി.

ഇരുവരും പ്രണയത്തിലാണെന്ന് അന്ന് നിരവധി തവണ ഗോസിപ്പുകള്‍ വന്നെങ്കിലും രണ്ടുപേരും കമാന്ന് ഒരക്ഷരം മിണ്ടാതിരുന്ന കാര്യമാണ് ഇപ്പോള്‍ റാണ പൊട്ടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയേയും ലോകേഷ് രാഹുലിനെയും കുടുക്കിയ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണാണ് തൃഷയേയും ഇപ്പോള്‍ കരയിച്ചിരിക്കുന്നത്. പരിപാടിയിലായിരുന്നു റാണയുടെ വെളിപ്പെടുത്തല്‍.

താന്‍ തൃഷയുമായി ഒരു ചെറിയകാലം ഡേറ്റിംഗില്‍ ആയിരുന്നെന്നും എന്നാല്‍ കാര്യങ്ങള്‍ വേണ്ട വിധത്തില്‍ ശരിയായില്ല എന്നുമായിരുന്നു റാണയുടെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത് തൃഷയാണ്. റാണയുടെ പ്രസ്താവന പുറത്തു വന്നശേഷം തൃഷയുടെ ഫോണിന് ഇപ്പോള്‍ വിശ്രമം ഇല്ലാതായത്രേ. കരണിന്റേത് പോലെ അനേകര്‍ കാണുന്ന ചാറ്റ്‌ഷോപോലൊരു പൊതുവേദിയില്‍ റാണ തങ്ങളുടെ പഴയകാലബന്ധം പുറത്തുവിടുമെന്ന് തൃഷ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

തനിക്ക് വന്ന ഫോണ്‍കോളുകളിലൂടെയാണ് തൃഷ വിവരം അറിഞ്ഞിരിക്കുന്നത്. റാണയുടെ തുറന്നുപറച്ചില്‍ തൃഷയെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നല്ല മനശ്ശക്തിയുള്ള തൃഷയെ ഇതൊന്നും ബാധിക്കില്ലെന്നാണ് അവരുടെ കേന്ദ്രങ്ങള്‍ പറയുന്നത്. തൃഷയും വിജയ് സേതുപതിയും പ്രധാന വേഷം ചെയ്ത 96 തമിഴ്‌നാട്ടില്‍ വലിയ വിജയമായി മാറിയിരുന്നു. പരസ്പരം തുറന്നു പറയാതെ വിട്ടുപോകേണ്ടി വന്ന കമിതാക്കളുടെ ജീവിതമായിരുന്നു സിനിമ.

Ads by Google
Wednesday 09 Jan 2019 07.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW