Wednesday, June 12, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Jan 2019 05.58 PM

'എന്റെ ബൂത്ത് എന്റെ അഭിമാനം'; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനൊരുങ്ങു; 29ന് രാഹുല്‍ കേരളത്തില്‍

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയുടെ ഉദ്ഘാടകനായാണ് രാഹുല്‍ എത്തുന്നത്.
KPCC

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തുടങ്ങി. പ്രചാരണ പരിപാടികള്‍ക്ക് തുടക്കംകുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 29ന് കൊച്ചിയിലെത്തും.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയുടെ ഉദ്ഘാടകനായാണ് രാഹുല്‍ എത്തുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് പദയാത്ര.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ ജാഥയുടെ നടത്തിപ്പ് ചുമതല വഹിക്കും. കോണ്‍ഗ്രസിന്റെ ദേശയ-സംസ്ഥാന നേതാക്കള്‍ യാത്രയുടെ ഭാഗമാകും.

'എന്റെ ബൂത്ത്, എന്റെ അഭിമാനം' എന്ന പേരില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം നടക്കും. തിരുവനന്തപുരത്ത് എ.കെ ആന്റണിയുടെ ബൂത്തിലായിരിക്കും തുടക്കം.

Ads by Google
Ads by Google
Loading...
TRENDING NOW