Monday, May 20, 2019 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Jan 2019 01.35 PM

'ആ ഭാവപ്രകടനം കണ്ട ഞാന്‍ ഡയലോഗ് പോലും പറയാന്‍ മറന്നു നിന്നു പോയി'; കെപിഎസി ലളിതയുടെ വാക്കുകള്‍ ശ്രദ്ധനേടുന്നു

 mammootty's acting

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയ മികവിന്റെ പര്യായമാണ്. മമ്മൂട്ടി അനശ്വരമാക്കിയ വേഷങ്ങള്‍ മലയാളികള്‍ക്ക് കാണാപാഠമാണ്. അത്തരത്തില്‍ തങ്ങളെ വിസ്മയിപ്പിച്ച പലതരം മമ്മൂട്ടി കഥാപാത്രങ്ങളെക്കുറിച്ച് പ്രശസ്തരുള്‍പ്പടെ പലരും വാചാലരായിട്ടുമുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ പ്രകടനം കണ്ട്, ഡയലോഗു പറയാന്‍ മറന്നു നിന്ന അവസരത്തെക്കുറിച്ച് അഭിനേത്രികളിലൊരാളായ കെ.പി.എ.സി ലളിത പറഞ്ഞതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

''അമരത്തിന്റെ ഷൂട്ടിങ്ങാണ്. സിനിമയില്‍ എന്റെ മകനായി അഭിനയിച്ച അശോകന്റെ കഥാപാത്രത്തെ കാണാതാകുന്നു. അതോടെ മമ്മൂട്ടിയുടെ കഥാപാത്രം കടലില്‍ വച്ച് അശോകന്റെ കഥാപാത്രത്തെ കൊന്നതാണെന്ന ആരോപണം ഉയരുന്നു. ഞാന്‍ മമ്മൂട്ടിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച്, ''നീയെന്റെ മകനെ കൊന്നു കളഞ്ഞില്ലേ'' എന്നു ചോദിക്കുന്ന രംഗമാണു ചിത്രീകരിക്കുന്നത്. ആ സമയം കഥാപാത്രത്തിന്റെ നിസ്സഹായതാവസ്ഥ മുഴുവന്‍ മമ്മൂട്ടിയുടെ മുഖത്തു നിഴലിച്ചു. ആ ഭാവപ്രകടനം കണ്ട ഞാന്‍ ഡയലോഗ് പോലും പറയാന്‍ മറന്നു നിന്നു പോയി''. കെ.പി.എ.സി ലളിത പറഞ്ഞു.

Ads by Google
Wednesday 09 Jan 2019 01.35 PM
Ads by Google
Loading...
LATEST NEWS
TRENDING NOW