Monday, April 22, 2019 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Wednesday 09 Jan 2019 01.27 PM

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസ്: ജിതേഷ് ജെ. ബാബു സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ ആകും; കുറ്റപത്രം ഈ ആഴ്ച

സാക്ഷികളായ കന്യാസ്ത്രീകളെ തമ്മില്‍ തെറ്റിക്കാനും മൊഴിമാറ്റാനും ഫ്രാങ്കോയുടെ വിശ്വസ്തരായ കന്യാസ്ത്രീകളും വൈദികനും നീക്കം തുടരുകയാണ്.
uploads/news/2019/01/279084/mulakkal.jpg

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം അന്വേഷണ സംഘം ഈ ആഴ്ച സമര്‍പ്പിക്കും. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ ആയി കോട്ടയം ബാറിലെ പ്രമുഖ അഭിഭാഷകന്‍ ജിതേഷ് ജെ.ബാബുവിനെ നിയമിക്കുമെന്നാണ് സൂചന. നിലവില്‍ കോട്ടയത്ത് ഗവ.പ്ലീഡറായ ജിതേഷ് ബാബു സൂര്യനെല്ലി കേസില്‍ അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി പ്രവര്‍ത്തിട്ടുണ്ട്.

അന്വേഷണ സംഘം ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച മൂന്ന് പേരുകളില്‍ ഒന്നാണ് ജിതേഷ് ബാബുവിന്റേത്. അഡ്വ.ജിതേഷിന്റെ കാര്യത്തില്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് ഡ്രാഫ്ട് ഓര്‍ഡര്‍ ഇന്നലെ ഇറങ്ങിയിരുന്നു. അന്വേഷണ സംഘം തിരുത്തലുകള്‍ക്കു ശേഷം തിരിച്ചയച്ചു നല്‍കിയിരുന്നു. ഇന്ന് വൈകിട്ടോടെ ഉത്തരവ് ഇറങ്ങുമെന്നാണ് പ്രതീക്ഷ.

കുറ്റപത്രം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. പ്രോസിക്യുട്ടറുമായി ആലോചിച്ച് മുന്നോട്ടുപോകാന്‍ ആഭ്യന്തര വകുപ്പ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ആഭ്യന്തര വകുപ്പും പോലീസും അഭിമാന വിഷയമായാണ് കേസിനെ കാണുന്നത്. ബിഷപ്പിനെ ശരിക്കും പൂട്ടുന്ന കുറ്റപത്രമാണ് തെളിവുകളുടെയും സാക്ഷിമൊഴികളുടെയും എല്ലാം അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയിരിക്കുന്നത്.

അതിനിടെ, സാക്ഷികളായ കന്യാസ്ത്രീകളെ തമ്മില്‍ തെറ്റിക്കാനും മൊഴിമാറ്റാനും ഫ്രാങ്കോയുടെ വിശ്വസ്തരായ കന്യാസ്ത്രീകളും വൈദികനും നീക്കം തുടരുകയാണ്. ബിഹാര്‍ പ്രൊവിന്‍സില്‍ നിന്നും മറ്റും വന്ന കന്യാസ്ത്രീകളോട് തിരിച്ചുപോകാന്‍ മദര്‍ ജനറാള്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സാക്ഷികളായ കന്യാസ്ത്രീകളെ പല മഠങ്ങളിലേക്കായി മാറ്റിയ ശേഷം ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കാനാണ് ശ്രമം. അതിനു വഴങ്ങിയില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയുയരും. ഈ സാഹചര്യത്തില്‍ തങ്ങളുടെ ജീവനു സംരക്ഷണം ആവശ്യപ്പെട്ടു കന്യാസ്ത്രീകള്‍ കോട്ടയം എസ്.പിക്ക് പരാതി നല്‍കുമെന്നും സൂചനയുണ്ട്.

2018 ജൂണ്‍ 27നാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീ തന്‍െ രൂപതാധ്യക്ഷന്‍ കൂടിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പോലീസിന് പരാതി നല്‍കിയത്. മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ സെപ്തംബര്‍ 19ന് ചോദ്യം ചെയ്യലിനായി പോലീസ് ഫ്രാങ്കോയെ കേരളത്തില്‍ വരുത്തി. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം സെപ്തംബര്‍ 21ന് അറസ്റ്റു ചെയ്തു. കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്തിന്റെ ഫലംകൂടിയായിരുന്നു അറസ്റ്റ്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഫ്രാങ്കോ ജാമ്യത്തില്‍ പുറത്തിറങ്ങുകയും കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയും ചെയ്തതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. ഒടുവില്‍ 121ാം ദിനം പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.

-ബീനാ സെബാസ്റ്റിയന്‍

Ads by Google
ബീനാ സെബാസ്റ്റിയന്‍
Wednesday 09 Jan 2019 01.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW