Saturday, June 22, 2019 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Jan 2019 07.42 AM

'വിശാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ എനിക്ക് അറിയാം'; വരലക്ഷ്മിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് ആരാധകരും, തമിഴ് സിനിമ ലോകവും

vishal's marriage

തമിഴ് സിനിമ നടനും നടികര്‍ സംഘം തലവനുമായ വിശാല്‍ വിവാഹിതനാകുന്നു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന വരലക്ഷ്മി ശരത്കുമാറല്ല വിശാലിന്റെ ഭാവി വധുവെന്നും വാര്‍ത്തകള്‍ എത്തി. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വധുവെന്നായിരുന്നു വാര്‍ത്ത. പിതാവും നിര്‍മാതാവുമായ ജി.കെ റെഡ്ഢി മകന്‍ ഉടന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സ്ഥിരികരിച്ചുവെങ്കിലും വധു ആരാണെന്ന് പറഞ്ഞതുമില്ല.

എന്നാല്‍ ഇപ്പോള്‍ വിശാലിന്റെ വിവാഹ വാര്‍ത്തയെ സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി വരലക്ഷ്മി ശരത് കുമാര്‍. വിശാലിന്റെ വിവാഹത്തെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായി വരലക്ഷ്മി പറഞ്ഞുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ എനിക്ക് അറിയാം. നടികര്‍ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ- വരലക്ഷ്മി പറഞ്ഞു.

വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന വാര്‍ത്ത എത്തിയിട്ട് വര്‍ഷങ്ങളായി. ഇതിനിടെയാണ് വിശാല്‍ മറ്റൊരാളുമായി വിവാഹത്തിനൊരുങ്ങുന്ന വാര്‍ത്ത എത്തിയത്. വരലക്ഷ്മിയും ഉടന്‍ വിവാഹിതയാകുമെന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വരലക്ഷ്മിയുടെ ഭാഗത്തുനിന്നുമുണ്ടായത്. ആര്‍ക്കും പ്രയോജമില്ലാത്ത ചില ആളുകള്‍ പതിവുപോലെ തനിക്കെതിരെ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം..' എന്നെ തളര്‍ത്താന്‍ ആകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മി വിശാലിന്റെ വിവാഹ വാര്‍ത്തയ്ക്ക പിന്നാലെ പ്രതികരിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW