Tuesday, March 19, 2019 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jan 2019 09.54 PM

മോള്‍ഡോവയില്‍ എം.ബി.ബി.എസ്‌ ഫെബ്രുവരി ബാച്ചിലേക്ക്‌ അപേക്ഷിക്കാം

uploads/news/2019/01/278935/v2.jpg

കൊച്ചി: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയിലെ ഗവണ്‍മെന്റ്‌ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഫെബ്രുവരി ബാച്ചിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ ടുവിന്‌ നല്ല മാര്‍ക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഈ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പും ലഭിക്കും. നീറ്റ്‌ പരീക്ഷായോഗ്യതയില്ലാതെ വിദേശത്ത്‌ മെഡിസിന്‍ പഠനത്തിനുള്ള അവസരമാണിത്‌.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള മോള്‍ഡോവയിലെ ദേശീയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ മൂന്നുലക്ഷം രൂപയായിരിക്കും പ്രതിവര്‍ഷ ഫീസ്‌. പതിനായിരം ആശുപത്രി കിടക്കകളും അമ്പതിലധികം ഡിപ്പാര്‍ട്ട്‌മെന്റുകളുമുള്ള യൂറോപ്പിലെ ഈ ആധുനിക ആരോഗ്യ സര്‍വകലാശാലയില്‍ 36 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്‌.
മാള്‍ഡോവ യൂറോപ്യന്‍ യൂണിയന്‍ അസോസിയേറ്റ്‌ അംഗമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക്‌ യൂറോപ്പില്‍ തുടര്‍ പഠനത്തിനും ജോലിക്കും അവസരമുണ്ട്‌. അഡ്‌മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കൊച്ചിയിലെ യൂണിവേഴ്‌സിറ്റിയുടെ എഡ്യൂക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9847155777.

Ads by Google
Tuesday 08 Jan 2019 09.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW