Tuesday, July 02, 2019 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jan 2019 03.58 PM

മാസങ്ങളും ശുഭകര്‍മ്മങ്ങളും

uploads/news/2019/01/278833/joythi080119a.jpg

മലയാള മാസങ്ങള്‍ പന്ത്രണ്ടിനും ഓരോരോ പ്രത്യേക വിശേഷങ്ങളുണ്ട്. അതാത് മാസങ്ങള്‍ ഓരോരോ കാര്യങ്ങള്‍ക്ക് ഉത്തമം അഥവാ അധമം എന്ന് നമ്മുടെ പൂര്‍വ്വികര്‍ വിധിയെഴുതിയിട്ടുണ്ട്.

മേടം, കര്‍ക്കിടകം, മകരം എന്നീ മാസാരംഭങ്ങള്‍ക്ക് മുമ്പെയുള്ള മൂന്നു ദിവസങ്ങളും, തുലാം മാസാരംഭത്തിന് ശേഷമുള്ള ഒരു ദിവസവും ബാക്കിയുള്ള എട്ടുമാസങ്ങളിലെ മുമ്പും പിമ്പുമുള്ള മുപ്പതുനാഴികനേരവും ഒരു ശുഭകാര്യത്തിനും നല്ലതല്ലെന്നാണ് ജ്യോതിഷസിദ്ധാന്തം.

അതേപോലെതന്നെ ചില മാസങ്ങളില്‍ രണ്ടുവീതം അമാവാസികളും, പൗര്‍ണ്ണമികളും വരുന്നത് അസുലഭമാണ്. ഇത് വേദശാസ്ത്രത്തില്‍ 'മലമാസം' എന്നാണ് പറയുന്നത്. ഈ മാസങ്ങളില്‍ വിവാഹം മുതലായ ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല.

കര്‍ക്കിടകം, കന്നി, ധനു എന്നീ മാസങ്ങള്‍ക്ക് ശൂന്യമാസങ്ങള്‍ എന്ന അപരനാമങ്ങള്‍ കൂടിയുണ്ട്. ഈ മൂന്ന് മാസങ്ങളും ശുഭകാര്യങ്ങള്‍ക്ക് വര്‍ജ്ജ്യമാണ്.

ഒരേ മാസത്തില്‍ തന്നെ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ മൂന്നു ദിവസങ്ങളില്‍ ഏതെങ്കിലും ഒന്നോ, രണ്ടോ, മൂന്നോ, വരുകയാണെങ്കില്‍ ഈ മാസത്തെ 'ഉത്തമമാസം' എന്നാണ് പറയുക. നന്മകള്‍ വിളയും മാസമാണ് ആ മാസങ്ങള്‍.

എന്നാല്‍ ഞായറാഴ്ചകള്‍ അഞ്ചുവന്നാല്‍ രോഗവും, ദാരിദ്ര്യവും അധികരിക്കാം. വെള്ളിയാഴ്ച അഞ്ചുവന്നാല്‍ കേള്‍ക്കാനിഷ്ടപ്പെടാത്ത വാര്‍ത്തകള്‍ നമ്മെ തേടിയെത്താം. ശനിയാഴ്ചകളാണ് അഞ്ചു തവണ ആവര്‍ത്തിക്കുന്നതെങ്കില്‍ ദാരിദ്ര്യം ഫലം.

വിവാഹം, ചേറൂണ്, വിദ്യാരംഭം എന്നീ ശുഭ കര്‍മ്മങ്ങള്‍ക്ക് ഉത്തമമായ മാസങ്ങളാണ്. മേടം, ഇടവം, മിഥുനം, മകരം, മീനം മുതലായ അഞ്ചുമാസങ്ങള്‍.

പുതിയ വീടു പണിത് ഗൃഹപ്രവേശത്തിന് ഉത്തമമായ മാസങ്ങള്‍. മേടം, ഇടവം, ചിങ്ങം, തുലാം, മിഥുനം, കന്നി, ധനു എന്നീ മാസങ്ങള്‍ ഈ ശുഭകര്‍മ്മത്തിന് ഒഴിവാക്കുന്നതാണ് നല്ലത്.കന്നിമാസത്തിലെ വിജയദശയിലാണ് കുട്ടികളെ എഴുത്തിനിരുത്തുവാന്‍ ഉത്തമമായ ദിനം. വിജയദശമി വിദ്യാരംഭദിനം.

സമ്പാ: ടി.ജെ. നായര്‍, മഞ്ചേരി
മൊ: 9446630412

Ads by Google
Tuesday 08 Jan 2019 03.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW