Tuesday, June 25, 2019 Last Updated 4 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jan 2019 12.53 PM

ജർമനിയിൽ ഐഫോൺ 7, ഐഫോൺ 8 എന്നിവയുടെ വിൽപന നിർത്തുന്നു

apple stops selling iphone 7 and iphone 8 in germany

ക്വാൽകോമുമായുള്ള പ്രശ്നത്തിന്റെ ഫലമായി ആപ്പിൾ കമ്പനി ജർമനിയിൽ ഐഫോൺ 7, ഐഫോൺ 8 എന്നിവയുടെ വിൽപന അവസാനിപ്പിച്ചതായി റിപ്പോർട്ട്. ക്വാൽകോമുമായുള്ള പ്രശ്നത്തിന്റെ ഫലമായിയാണ് വിൽപ്പന അവസാനിപ്പിക്കേണ്ടി വന്നതെന്നാണ് സൂചന.

ആപ്പിൾ കമ്പനി ക്വാൽകോം ചിപ്മേക്കറുടെ പവർ സേവർ ടെക്നോളജി ബന്ധപ്പെട്ട പേറ്റന്റുകൾ ലംഘിച്ചു എന്ന പരാതിയെ തുടർന്നാണ് കഴിഞ്ഞ മാസം മ്യൂണിച്ചിലെ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. കോടതി വിധി ഡിസംബർ ഇരുപത്തിനാണ് വന്നത്. ഇൻജംഗ്ഷൻ നടപ്പിലാക്കുന്നതിന് മുൻപായി 1.34 ബില്യൺ സെക്യൂരിറ്റി ബോണ്ട് നിക്ഷേപിക്കേണ്ടതായി ഉണ്ടെന്ന് കോടതി വിലയിരുത്തി.

കോടതി നിർദേശിച്ചതുപോലെ തന്നെ സെക്യൂരിറ്റി ബോണ്ട് നിക്ഷേപിച്ചതായി ക്വാൽകോം പറഞ്ഞു. അതുകൊണ്ടുതന്നെ, ഇനി മുതൽ ജർമനിയിൽ ഐഫോൺ 7, ഐഫോൺ 8 തുടങ്ങിയ ഐഫോൺ മോഡലുകൾ വിൽക്കാൻ സാധിക്കില്ല.

Ads by Google
Ads by Google
Loading...
TRENDING NOW