Thursday, July 18, 2019 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jan 2019 11.38 AM

സാംസങ് ഗാലക്‌സി എം സീരീസ് ഇന്ത്യയിലെത്തുന്നു

samsung galaxy m10 m20 prices

സാംസങ് ഗാലക്‌സി എം10, എം20 ഈ മാസം ഇന്ത്യൻ വിപണിയിലെത്തുമെന്ന് സൂചന. 15,000 രൂപയിൽ താഴെയായിരിക്കും ഇരു ഫോണുകൾക്കും വില എന്നാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് അനുസരിച്ച് ഗാലക്‌സി എം10ന് 9,500 രൂപയും, എം20ക്ക് 15,000 രൂപയുമായിരിക്കും വിലയെന്നാണ് ചെയ്യുന്നത്.

ഇൻഫിനിറ്റി വി നോച്ച് ഡിസ്‌പ്ളെയോടെയാണ് സാംസങ് ഗാലക്‌സി എം സീരീസ് എത്തുന്നത്. മൂന്ന് എം സീരീസ് ഫോണുകളാണ് സാംസങ് വിപണിയിലെത്തിക്കാൻ പോകുന്നത്. ഗാലക്‌സി എം10, ഗാലക്‌സി എം20, ഗാലക്‌സി എം30 എന്നിങ്ങനെയാണ് എം സീരീസിന്റെ ക്രമം. ഇതിൽ ആദ്യം എം10, എം20 എന്നീ മോഡലുകളാണ് ഇന്ത്യയിലെത്തുന്നത്. എക്സിനോസ് പ്രൊസസ്സറാണ് എം സീരീസിന് കരുത്തേകുന്നത്.

6 ഇഞ്ച് ഡിസ്‌പ്ളെ, എക്‌സിനോസ് 7870 ഒക്ടാ-കോർ പ്രൊസസ്സർ എന്നിവയാണ് സാംസങ് എം10ന് ഉള്ളത്. ഗാലക്‌സി എം20 3ജിബി റാം, 32ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനിലാണ് എത്തുന്നത്. ആൻഡ്രോയ്‌ഡ് 8.1 ഓറിയോയാണ് ഇരു ഫോണുകളുടേയും ഓപ്പറേറ്റിങ് സിസ്റ്റം. 6.13 ഇഞ്ച് ഡിസ്‌പ്ളെ, 8എംപി ഫ്രന്റ് ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവയും ഗാലക്‌സി എം10ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
TRENDING NOW