Monday, January 07, 2019 Last Updated 17 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 07 Jan 2019 10.21 PM

165 തസ്‌തികകള്‍: പി.എസ്‌.സിയുടെ മെഗാ വിജ്‌ഞാപനം

uploads/news/2019/01/278642/c2.jpg

തിരുവനന്തപുരം: 165 തസ്‌തികകളിലേക്ക്‌ ആയിരക്കണക്കിന്‌ ഒഴിവുകളുമായി പി.എസ്‌.സിയുടെ മെഗാ വിജ്‌ഞാപനം. സെക്രട്ടേറിയറ്റ്‌, പി.എസ്‌.സി, വിവിധ സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ അസിസ്‌റ്റന്റ്‌, വിഇ.ഒ, ഐ.സി.ഡി.എസ്‌. സൂപ്പര്‍വൈസര്‍, വിവിധ വകുപ്പുകളില്‍ സി.എ, എല്‍.ഡി ടൈപ്പിസ്‌റ്റ്‌, പോലീസ്‌ കോണ്‍സ്‌റ്റബിള്‍, ഡ്രൈവര്‍ തസ്‌തികകള്‍ ഇക്കൂട്ടത്തിലുണ്ട്‌.
ഓണ്‍ലൈനായി 30-നു രാത്രി 12 വരെ അപേക്ഷ നല്‍കാം. പി.എസ്‌.സിയുടൈ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദാംശങ്ങള്‍ പി.എസ്‌.സിയുടെ വെബ്‌സൈറ്റില്‍ ലഭിക്കും.
അസിസ്‌റ്റന്റ്‌ എന്‍ജനീയര്‍, ലക്‌ചറര്‍ അപ്ലൈഡ്‌ ആര്‍ട്ട്‌, ജനറല്‍ ഫിസിയോതെറാപ്പിസ്‌റ്റ്‌, ട്രാന്‍സ്‌ലേറ്റര്‍ മലയാളം, മെഡിക്കല്‍ റെേക്കാഡ്‌സ്‌ ലൈബ്രേറിയന്‍, ഡിസ്‌ട്രിക്‌ട്‌ മാനേജര്‍ എസ്‌.സി-എസ്‌.ടി. വികസന കോര്‍പ്പറേഷന്‍, ഫിനാന്‍സ്‌ മാനേജര്‍ ഹാന്‍ടെക്‌സ്‌, വാട്ടര്‍ അതോറിറ്റി ട്രേസര്‍/ ഓവര്‍സിയര്‍, ബ്ലാക്‌സ്‌മിത്ത്‌, ഡ്രില്ലിങ്‌ അസിസ്‌റ്റന്റ്‌, സ്‌റ്റോഴ്‌സ്‌ ഓഫീസര്‍, ക്യൂറേറ്റര്‍, സ്‌റ്റോഴ്‌സ്‌ മാനേജര്‍, പ്യൂണ്‍, സ്‌റ്റെനോഗ്രാഫര്‍, എല്‍.ഡി. ക്ലര്‍ക്ക്‌, എച്ച്‌.എസ്‌.എ. നാച്ചുറല്‍ സയന്‍സ്‌, സോഷ്യല്‍ സയന്‍സ്‌, ഗണിതശാസ്‌ത്രം(കന്നഡ), സ്‌റ്റാഫ്‌ നഴ്‌സ്‌ അലോപ്പതി(ജില്ലാതലം), തയ്യല്‍ ടീച്ചര്‍, യു.പി. സ്‌കൂള്‍ അസിസ്‌റ്റന്റ്‌ (തമിഴ്‌), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്‌റ്റന്റ്‌ (ജില്ലാതലം), ഇലക്‌ട്രീഷ്യന്‍, പെയിന്റര്‍, ലൈന്‍മാന്‍, തുടങ്ങിയ തസ്‌തികകള്‍ വിജ്‌ഞാപനത്തിലുണ്ട്‌.

Ads by Google
Monday 07 Jan 2019 10.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW