Friday, June 21, 2019 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 07 Jan 2019 12.58 PM

റിയൽമി യോ!ഡെയ്‌സ് ജനുവരി ഏഴിന് ആരംഭിക്കും

Realme Yo Days sale

ഉപഭോക്താക്കൾക്കായി പുതുവർഷത്തിൽ 'റിയൽമി യോ!ഡെയ്‌സ്' അവതരിപ്പിച്ച് റിയൽമി. ജനുവരി ഏഴിന് ആരംഭിച്ച് ജനുവരി ഒൻപതിന് റിയൽമി യോ!ഡെയ്‌സ് അവസാനിക്കും. ആമസോൺ, ഫ്ലിപ്‌ക്കാർട്ട്, റിയൽമിയുടെ ഓൺലൈൻ സ്റ്റോറിലുമാണ് റിയൽമി യോ!ഡെയ്‌സ് വിൽപ്പന നടക്കുന്നത്.

ഫ്ലിപ്ക്കാർട്ട് പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്ക് 1000 രൂപയുടെ ഇളവ് നൽകുന്നുണ്ട്. ആമസോണിലൂടെ റിയൽമി ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പഴയ സ്‌മാർട്ട്ഫോൺ എക്‌സ്ചെയിഞ്ചിലൂടെ 1000 രൂപയുടെ ഇളവും നേടാനാകും. റിയൽമി യു1 4ജിബി റാം/64ജിബി സ്റ്റോറേജ് വേരിയെന്റ്, റിയൽമി യു1 ഫെയറി ഗോൾഡും വിൽപ്പന കാലയളവിൽ ലഭിക്കും.

മാത്രമല്ല, റിയൽമി ബഡ്‌സ് ഇയർഫോൺ, റിയൽമി ബാക്ക്പാക്ക്, മറ്റ് ആക്‌സസ്സറികൾ എന്നിവയും സ്വന്തമാക്കാം. റിയൽമി 2, റിയൽമി സി1, റിയൽമി യു1 , റിയൽമി 2 പ്രോ എന്നീ സ്‌മാർട്ട്ഫോണുകളുടെ വിൽപ്പനയും റിയൽമി യോ!ഡെയ്‌സിലുണ്ട്.

റിയൽമി യോ!ഡെയ്‌സ് കാലയളവിൽ റിയൽമിയുടെ ഔദ്യോഗിക ഇ-സ്റ്റോറിലൂടെ റിയൽമി യു1 വാങ്ങുന്ന ആദ്യ 500 ഉപഭോക്താക്കൾക്ക് സൗജന്യമായി റിയൽമി ബഡ്‌സ് ഇയർഫോൺ ലഭിക്കുമെന്നാണ് സൂചന. മൊബിവിക്ക് മൊബൈൽ വാലറ്റ് ഉപയോഗിച്ച് സ്‌മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 15 ശതമാനം വിലക്കിഴിവ് ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW