Wednesday, July 17, 2019 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 06 Jan 2019 01.40 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ

uploads/news/2019/01/278128/1.jpg

അശ്വതി: ആഡംബര വസ്‌തുക്കളില്‍ താല്‌പര്യം വര്‍ദ്ധിക്കും. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. ഗൃഹനിര്‍മ്മാണത്തില്‍ ചെലവ്‌ വര്‍ദ്ധിക്കും. ബന്ധുജന സഹായം ലഭിക്കും.

ഭരണി: തൊഴില്‍പരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ദന്തരോഗത്തിന്‌ സാദ്ധ്യത. സുഹൃത്തുക്കളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ഗൃഹത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ട അവസ്‌ഥയുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂല സമയമല്ല.

കാര്‍ത്തിക: പുതിയ സുഹൃദ്‌ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്‌പര്യം വര്‍ദ്ധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളില്‍ ഭാഗികമായി വിജയിക്കും. പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിക്കുവാന്‍ സാധിക്കും.

രോഹിണി: അപവാദം കേള്‍ക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍. മാതാവിന്‌ ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. വൈദ്യ സന്ദര്‍ശനം വേണ്ടിവരും.

മകയിരം: പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വാക്‌സാമര്‍ഥ്യം പ്രകടമാക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. തൊഴില്‍പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ അല്‌പം ആശ്വാസം ലഭിക്കും. യാത്രകള്‍ വേണ്ടിവരും.

തിരുവാതിര: സഹോദരസ്‌ഥാനീയര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. പ്രേമവിവാഹത്തിന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ വീട്ടുകാരില്‍ നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സഹോദരസ്‌ഥാനീയരുടെ സഹായം ഉണ്ടാകും. വ്യവഹാര വിജയം.

പുണര്‍തം: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ദമ്പതികള്‍ തമ്മില്‍ നിലനിന്ന അഭിപ്രായവ്യത്യാസം പരിഹൃതമാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ കുറയ്‌ക്കുവാന്‍ സാധിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും.

പൂയം: അനുകൂലഫലം വര്‍ദ്ധിച്ചു നില്‍ക്കുന്ന വാരം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‌ വാങ്ങിക്കും. തൊഴില്‍രഹിതര്‍ക്ക്‌ ജോലിക്കുള്ള ഉത്തരവ്‌ ലഭിക്കും. പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. പണമിടപാടുകളില്‍ നേട്ടം.

ആയില്യം: പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. സൗമ്യമായ പെരുമാറ്റംകൊണ്ട്‌ ഏവരുടേയും പ്രശംസനേടും. സഹോദരസ്‌ഥാനീയര്‍ മുഖേന കാര്യസാദ്ധ്യം. പരീക്ഷകളില്‍ വിജയം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.

മകം: ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. മനസ്സിന്റെ സന്തോഷം തിരികെ കിട്ടും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാകും. വരവിനേക്കാള്‍ ചെലവ്‌ അധികരിക്കും. ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടും. വാഗ്‌ദാനം നല്‍കുമ്പോള്‍ ശ്രദ്ധിക്കുക. ഭാഗ്യ പരീക്ഷണങ്ങള്‍ക്കു മുതിരരുത്‌.

പൂരം: ബിസിനസ്സില്‍ മികവ്‌ പുലര്‍ത്തും. സാമ്പത്തികമായി വിഷമതകള്‍ നേരിടും. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്ന്‌ അനുകൂല നടപടികള്‍. യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും.

ഉത്രം: സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന സൂചനകള്‍ ഉണ്ടാകും. വാഹനത്തിന്‌ അറ്റകുറ്റ പണികള്‍ വേണ്ടിവരും. ഭൂമിവില്‍പ്പനയില്‍ തീരുമാനം. ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ലാഭം. സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ ഉത്തമബന്ധം ലഭിക്കും.

അത്തം: കാലാവസ്‌ഥാജന്യ രോഗങ്ങള്‍ പിടിപ്പെടും. ധനപരമായി അനുകൂല സമയമല്ല .കര്‍മ്മ രംഗത്ത്‌ ഉന്നതി. സൗഹൃദങ്ങളില്‍ ഉലച്ചില്‍. പൊതുപ്രവര്‍ത്തനങ്ങളില്‍ പ്രശസ്‌തി വര്‍ദ്ധിക്കും. സാമ്പത്തികമായി പ്രവര്‍ത്തനങ്ങളില്‍ വിജയം.

ചിത്തിര: ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സന്താനഗുണമനുഭവിക്കും. കുടുംബ സൗഖ്യ വര്‍ദ്ധന. ബിസിനസ്സില്‍ പുരോഗതി. മാനസിക മായ സംതൃപ്‌തി. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളില്‍ നിന്ന്‌ മോചനം.

ചോതി: താല്‍ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടും. തൊഴില്‍പരമായ യാത്രകള്‍. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. കുടുംബ സൗഖ്യം. ബന്ധുജന സമാഗമം. മാനസിക സുഖവര്‍ദ്ധന. പ്രവര്‍ത്തനങ്ങളില്‍ നേട്ടം. പരീക്ഷാ വിജയം.

വിശാഖം: വാതജന്യ രോഗങ്ങള്‍ മൂലം വിഷമിക്കും. ആരോഗ്യ കാര്യത്തില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. ബന്ധു ജനസഹായം ലഭിക്കും. മനസ്സിന്‌ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌.

അനിഴം: കലാരംഗത്തു പ്രവൃത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. അനാവശ്യ ചിന്തകള്‍ മനസ്സില്‍ നിന്ന്‌ വിട്ടൊഴിയും. തൊഴില്‍പരമായ ഉത്‌കണ്‌ഠ. ഗൃഹസുഖം കുറയും. പ്രവര്‍ത്തനപരമായ ബുദ്ധിമുട്ടുകളില്‍ നിന്ന്‌ മോചനം. പൈതൃകസ്വത്തിന്റെ അനുഭവം ഉണ്ടാവും.

തൃക്കേട്ട : യാത്രകള്‍ വേണ്ടിവരും. ഭക്ഷണസുഖം കുറയും. പല്ലുകള്‍ക്ക്‌ രോഗസാദ്ധ്യത. സുഹൃത്തുക്കളുമായി സംഗമം. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകള്‍ വേണ്ടിവരും. വിശ്രമം നന്ന്‌. ബന്ധുഗുണവര്‍ദ്ധന.

മൂലം: സാമ്പത്തികമായ നേട്ടങ്ങള്‍. പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ അരിഷ്‌ടതകള്‍ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം അസംതൃപ്‌തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. മനസിന്‌ വിഷമം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍.

പൂരാടം: ബന്ധുജന സഹായത്താല്‍ കാര്യവിജയം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. തൊഴില്‍രഹിതര്‍ക്ക്‌ താല്‍ക്കാലിക ജോലി ലഭിക്കും. പഠനത്തില്‍ അലസത. അനാവശ്യമായ ആരോപണങ്ങള്‍ മൂലം വിഷമിക്കും .

ഉത്രാടം: പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ശത്രുക്കളില്‍ നിന്നും നിരന്തരമായ ശല്യമുണ്ടാവാം. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ വിരഹം അനുഭവപ്പെടും. ഗൃഹത്തില്‍ കലഹ സാദ്ധ്യത. വിദേശജോലിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

തിരുവോണം: സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. കര്‍മ്മരംഗത്ത്‌ ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്‌. ജലജന്യ രോഗ സാദ്ധ്യത.

അവിട്ടം: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. മാതാവിന്‌ അരിഷ്‌ടതകളുണ്ടാവും. ഭൂമിയില്‍ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. പ്രവര്‍ത്തനരംഗത്ത്‌ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കലാപരമായ കാര്യങ്ങളില്‍ താല്‌പര്യം വര്‍ദ്ധിക്കും.

ചതയം: ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാര്‍ഥികള്‍ക്ക്‌ അലസത വര്‍ദ്ധിക്കും. പഠനത്തില്‍ ശ്രദ്ധ കുറയും. മാതാവുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകള്‍. തൊഴിലുമായി ബന്ധപ്പെട്ട്‌ അധിക യാത്രകള്‍ വേണ്ടിവരും.

പൂരൂരുട്ടാതി: തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ വിജയിക്കും. കര്‍മ്മരംഗത്ത്‌ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിക്ക്‌ അവിചാരിതമായി അസുഖങ്ങള്‍അനുഭവപ്പെടാം. ബന്ധുജനങ്ങള്‍ വാക്കുകള്‍കൊണ്ട്‌ മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്‌ട കാര്യസാദ്ധ്യത്തിനുള്ള തടസ്സം മറികടക്കും.

ഉത്രട്ടാതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ചിട്ടിയില്‍ നിന്ന്‌ ചെറിയ ധനലാഭം. സന്താനങ്ങളാല്‍ മനഃസന്തോഷം വര്‍ദ്ധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. തൊഴില്‍രംഗം അശാന്തമാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

രേവതി: ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസം ശമിക്കും. കടബാദ്ധ്യതകള്‍ കുറയ്‌ക്കുവാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. അവിചാരിത ചെലവുകള്‍ നേരിടേണ്ടിവരും. ഗൃഹനിര്‍മ്മാണത്തില്‍ നിലനിന്നിരുന്ന തടസ്സം മറികടക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 06 Jan 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW