Thursday, June 27, 2019 Last Updated 20 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jan 2019 07.22 AM

നമുക്ക് അറിയാത്ത, ഒരിക്കലും അറിയാന്‍ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങള്‍ അറിഞ്ഞു; സ്വയംഭോഗത്തെ കുറിച്ച് അര്‍ച്ചന കവിയുടെ തുറന്ന് പറച്ചില്‍; ഞെട്ടിത്തരിച്ച് ആരാധകര്‍

 viral blog

നീലത്താമരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. സ്റ്റാന്റ് അപ് കൊമേഡിയന്‍ അബീഷുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയാണെങ്കിലും മികച്ച ഒരു ബ്ലോഗറാണ് അര്‍ച്ചന. താരത്തിന്റെ പല ബ്ലോഗുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ അര്‍ച്ചനയുടെ ഏറ്റവും പുതിയ ബ്ലോഗും ചര്‍ച്ചയായിരിക്കുകയാണ്. സ്വയംഭോഗത്തെ കുറിച്ചുള്ള നടിയുടെ തുറന്നെഴുത്താണ് വന്‍ ചര്‍ച്ചയായിരിക്കുന്നത്. ാെസ്വയംഭോഗത്തെ കുറിച്ച് ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ അടുത്ത് നടത്തിയ ചര്‍ച്ചയെ കുറിച്ചാണ് നടി എഴുതിയിരിക്കുന്നത്.

ബ്ലോഗില്‍ പറയുന്നതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

ഇത് വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം നടന്ന കാര്യമാണ്. എന്റെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ഞാന്‍ നല്ല സൗഹൃദത്തിലായിരുന്നു. അവര്‍ ഇപ്പോള്‍ എന്റെയും കൂടി സുഹൃത്തുക്കളാണല്ലോ. ആദ്യ നാളുകളില്‍ ഞാന്‍ നന്നായി പാചകം ചെയ്യുമായിരുന്നു. അത് മാത്രമായിരുന്നു അവരുടെ സംഭാഷണങ്ങളില്‍ എനിക്ക് ഇടപെടാനുണ്ടായിരുന്ന ഏക മാര്‍ഗവും. ഒരു പുരുഷന്റെ ഹൃദയത്തിലേക്കുള്ള മാര്‍ഗം അവന്റെ ആമാശയത്തിലൂടെയാണെന്ന് അമ്മ ഉപദേശിച്ചതും ഞാന്‍ പിന്തുടര്‍ന്നിരുന്നു.

സാധാരണ ഞങ്ങള്‍ തമ്മില്‍ അങ്ങനെ അധികം സംഭാഷണം ഒന്നും ഉണ്ടാകാറില്ല. യൂട്യൂബില്‍ വിഡിയോയും കണ്ടിരിക്കും. ഒരു ദിവസം അവര്‍ സംസാരിക്കാന്‍ തുടങ്ങി. എങ്ങനെ ആണെന്നറിയില്ല ആ വര്‍ത്തമാനം ചെന്നവസാനിച്ചത് സ്വയംഭോഗത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്..

അവിടെ ഉണ്ടായിരുന്ന ആകെ ഉള്ള പെണ്‍തരി എന്ന നിലയ്ക്കും പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിലും എനിക്ക് 'കൂള്‍' ആയി ഇരിക്കേണ്ടി വന്നു. സ്വയംഭോഗം ഒരു സ്ത്രീയുടെ ലോകത്തില്‍ ഇന്നും വിലക്കപ്പെട്ട കനിയാണ്. ഇതിനെക്കുറിച്ച് ഒരു ആണും പെണ്ണും ഇത്ര തുറന്ന് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇതെങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്നും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ ഓരോരുത്തരും അവരുടെ സ്വയംഭോഗ അനുഭവത്തെ വിവരിക്കാന്‍ തുടങ്ങി.

ട്രെയിനിലെ മുകള്‍ ബെര്‍ത്തില്‍ വച്ച്, കാട്ടില്‍ വച്ച്, വിമാനത്തില്‍ വച്ച്... അങ്ങനെ ഓരോ ഇടങ്ങളില്‍, വിചിത്രമായ സ്ഥലങ്ങളില്‍ വച്ച് സ്വയംഭോഗം ചെയ്ത അനുഭവങ്ങള്‍ സുഹൃത്തുക്കള്‍ ലാഘവത്തോടെ പറയുന്നത് കേട്ട് അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതമാണ് തോന്നിയത്. എത്ര കൂളായാണ് പുരുഷന്മാര്‍ ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്.

ഒടുവില്‍ തന്റെ ഊഴമെത്തി, എല്ലാ കണ്ണുകളും തന്റെ മേല്‍ പതിഞ്ഞ ആ നിമിഷം വിചിത്രമായ അനുഭവമായിരുന്നു. എന്നാല്‍ എന്റെ ഭാഗ്യത്തിന് ആ ചോദ്യം എന്റെ മേലെ നിന്നും ഒഴിവായെന്നും അത് തനിക്കേറെ ആശ്വാസം നല്‍കിയെന്നും അര്‍ച്ചന പറയുന്നു.

അന്ന് വൈകുന്നേരം കൂട്ടത്തിലെ ഒരു സുഹൃത്ത് തന്റെ അടുത്ത് വന്നു ഒരു കാര്യം പറഞ്ഞു.' അര്‍ച്ചന നിങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ഉണ്ടാവുകയാണെങ്കില്‍ അവന്‍ സ്വയംഭോഗം ചെയ്യുന്നത് നിങ്ങള്‍ക്കറിയാമെന്ന് അവനെ ഒരിക്കലും അറിയിക്കരുത്.' എന്ന് പറഞ്ഞു.

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകളേ ആയിട്ടുള്ളൂ, കുഞ്ഞുങ്ങളെ പറ്റി ഒന്നും ആലോചിച്ചിട്ട് പോലുമില്ല. എങ്കിലും ഞാന്‍ ചോദിച്ചു 'എന്തുകൊണ്ട്?'...'എന്നെ വിശ്വസിക്കൂ, പറയരുത്..' അയാള്‍ പറഞ്ഞു. ആ മുറിയിലുള്ള സകലരും അദ്ദേഹത്തിന്റെ പോയിന്റിനോട് യോജിച്ചു.

ഞാന്‍ പറഞ്ഞു 'ഞാന്‍ എല്ലാം അവനോട് പറയും, എല്ലാം തുറന്ന് സംസാരിക്കാനുള്ള അന്തരീക്ഷം അവന് ഒരുക്കിക്കൊടുക്കും'. അയാള്‍ എന്റെ അഭിപ്രായത്തോട് വിയോജിച്ചു. 'ഇത് അവന്‍ ജീവിതകാലം മുഴുവന്‍ ചെയ്യാന്‍ പോകുന്ന ഒരു കാര്യമാണ്. അന്നേരം ഇക്കാര്യം അവനുമായി സംസാരിച്ചു കഴിഞ്ഞാല്‍ ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവന് നിന്റെ മുഖം ഓര്‍മ വരും. അത് സംഭവിക്കരുതെന്ന് നീ ആഗ്രഹിക്കുന്നുണ്ടാകും. ശരിയല്ലേ'? അയാള്‍ ചോദിച്ചു.

അന്ന് ഞാന്‍ പുരുഷനെക്കുറിച്ച് നമുക്ക് അറിയാത്ത, ഒരിക്കലും അറിയാന്‍ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങള്‍ അറിഞ്ഞു..എല്ലാം തുറന്ന് പറയാവുന്ന ഒരു സുഹൃത്ത് ഉണ്ടായതില്‍ ഞാന്‍ ഏറെ സന്തോഷിച്ചു. ആ രാത്രി ഞാന്‍ എനിക്ക് പിറക്കാനിരിക്കുന്ന ആണ്‍കുഞ്ഞിനെക്കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെട്ടാണ് ഉറങ്ങിയത്...

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW