Wednesday, June 26, 2019 Last Updated 23 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 04 Jan 2019 05.33 PM

ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്നത് വ്യാജം: ചിത്രങ്ങളുയര്‍ത്തി അവകാശ വാദവുമായി രാഹുല്‍ ഈശ്വര്‍

Facebook Live,  Rahul Ishawar

ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന അവകാശവാദവുമായി അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. മൊബൈലില്‍ രണ്ട് ചിത്രങ്ങള്‍ ഉയര്‍ത്തി ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് രാഹുല്‍ ഈശ്വറിന്റെ വാദം.

ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തുന്നു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും വ്യാജമാണ്. ശ്രീലങ്കന്‍ യുവതി അയ്യപ്പദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രിയും പോലീസും ശക്തിയുക്തം പ്രചരിപ്പിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് അല്‍പ്പമെങ്കിലും ഉളുപ്പ് വേണം. രണ്ട് ചിത്രങ്ങളിലേയും വസ്ത്രധാരണരീതിയും മറ്റുഒം വ്യത്യസ്തമാണെന്നും രാഹുല്‍ വാദിക്കുന്നു.

ആശയപരമായി എതിര്‍ക്കുന്നതിനു പകരം നാണം കെട്ട രീതിയില്‍ ഹിന്ദു വിശ്വാസത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കരുതെന്ന് രാഹുല്‍ ഇശ്വര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW