Monday, March 04, 2019 Last Updated 47 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 04 Jan 2019 04.34 PM

മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി ഉടുക്കാന്‍ ഒരു മടിയുമില്ല, അടുത്ത 15 വര്‍ഷമെങ്കിലും ഇത് ഉടുക്കും: കളക്ടര്‍ വാസുകിയുടെ 'മാസ് എന്‍ട്രി' വൈറല്‍

Collector Vasuki,  Material  Reuse

മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി ഉടുത്ത് കളക്ടര്‍ വാസുകിയുടെ മാസ് എന്‍ട്രി. ഇക്കുറി മെറ്റിരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ നിന്നും ശേഖരിച്ച സാരിയുടുത്ത് മീറ്റിങ്ങിനെത്തിയാണ് വാസുകി ഐഎഎസ് മാതൃകയാക്കിയിരിക്കുന്നത്. തിരുവനന്തപുരം കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പുറത്തെത്തിച്ചത്.

പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കളക്ടര്‍ തന്നെ മാതൃകയായത്. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധശപ്പട്ട് ഗ്രീന്‍ പ്രോട്ടോക്കോളിന്റെ യോഗത്തിലാണ് കളക്ടര്‍ വാസുകി ഉപയോഗിച്ച് ഉപേക്ഷിച്ച സാരിയും ഉടുത്ത് എത്തിയത്.

തനിക്ക് ഒരു മാസം മുമ്പാണ് ഇത് കിട്ടിയതെന്നും, റീ യൂസ് പ്രോമോട്ട് ചെയ്യാനാണ് ഇങ്ങനെയൊരു മാതൃകയെന്നും വാസുകി പറയുന്നു. വേറൊരാള്‍ ഉപയോഗിച്ച സാരി വീണ്ടും ഉടുക്കാന്‍ എനിക്കൊരു സങ്കോചവുമില്ല. എനിക്ക് പരിസ്ഥിതിയാണ് പ്രധാനം. ഈ സാരി ശെരിക്കും കോട്ടണ്‍ അല്ല. ഒരു രീതിയില്‍ ഇതും പ്ലാസ്റ്റിക് തന്നെയാണ്. ഞാന്‍ ഇത് കളഞ്ഞ് പരിസ്ഥിതിക്ക് കോടുണ്ടാക്കില്ലെന്നും വാസുകി പറഞ്ഞു. അടുത്ത പത്തു പതിനഞ്ചു വര്‍ഷമെങ്കിലും ഞാന്‍ ഇത് ഉടുക്കും. പുതിയത് ഉടുത്താല്‍ മാത്രമേ ഭംഗി ഉണ്ടാകൂകയുള്ളു എന്ന ചിന്ത ശെരിയല്ലെന്നും വാസുകി വ്യക്തമാക്കി.

Ads by Google
Friday 04 Jan 2019 04.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW