Thursday, June 20, 2019 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Friday 04 Jan 2019 10.46 AM

എന്നെ പീഡിപ്പിച്ചത് പെണ്ണ്...! നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

''സിനിമാലോകത്ത് ആഞ്ഞടിക്കുന്ന മീ ടൂ ക്യാമ്പയിന്‍ ഇനിയും ആരുടെയൊക്കെ മുഖം മൂടികള്‍ വലിച്ചുകീറും?''
uploads/news/2019/01/277671/CiniStoryCastingCouch20.jpg

മീ ടു വെളിപ്പെടുത്തലുകളുടെ ഞെട്ടലിലാണ് സിനിമാലോകം. ഒന്നിനുപിറകെ ഒന്നായി സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. നാലാം വയസ്സില്‍ പീഡനത്തിനിരയായെന്നു തുറന്നു പറഞ്ഞുകൊണ്ട് ഏറ്റവുമൊടുവില്‍ മലയാളികളെ ഞെട്ടിച്ചത് പാര്‍വതി തിരുവോത്താണ്.

പുരുഷന്മാരില്‍നിന്ന് സ്ത്രീകള്‍ നേരിടുന്ന പീഡനത്തിന്റെ കഥകളാണ് ഇതുവരെ സിനിമാലോകത്ത് കോളിളക്കം സൃഷ്ടിച്ചതെങ്കില്‍ ഒരു പെണ്ണ് മറ്റൊരു പെണ്ണിനെ പീഡിപ്പിച്ച കഥയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. തമിഴകത്തെ തീയേറ്റര്‍ കലാകാരിയായ അനന്യ രാമപ്രസാദ് തമിഴ് സിനിമാലോകത്തെ ശ്രദ്ധേയതാരം മായാ എസ് കൃഷ്ണനെതിരെ നടത്തിയ ലൈംഗികാരോപണമാണ് സിനിമാലോകത്തെ ഏറ്റവും വലിയ ചര്‍ച്ച.

ഒരു പുരുഷനാണ് തന്നെ പീഡിപ്പിച്ചതെങ്കില്‍ അത് തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. എന്നെ പീഡിപ്പിച്ചത് ഒരു സ്ത്രീയായതു കൊണ്ടാണ് ഞാന്‍ വിഷമിച്ചത്. ചികിത്സയ്ക്ക് ശേഷമാണ് ഞാന്‍ അനുഭവിച്ച ദുരിതത്തിന്റെ വ്യാപ് തി മനസിലാക്കാന്‍ സാധിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്ന് അനന്യ വ്യക്തമാക്കുന്നു. മഗളിര്‍ മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രസിദ്ധയാണ് മായ. രജനീകാന്ത് നായകനായ 2.0 വിലും മായ പ്രധാന വേഷം ചെയ്യുന്നുണ്ട്. തന്റെ ഫെയ്‌സ്ബുക്കില്‍ അനന്യ കുറിച്ചിട്ട വാചകങ്ങള്‍ ഇങ്ങനെ...

2016 ലാണ് ഞാന്‍ മായയെ ആദ്യമായി കാണുന്നത്. അന്നെനിക്ക് പതിനെട്ട് വയസായിരുന്നു പ്രായം. എന്റെ ആദ്യ സിനിമയുടെ റിഹേഴ്‌സലായിരുന്നു. അവള്‍ അറിയപ്പെടുന്ന താരവും ഞാനൊരു തുടക്കകാരിയും. റിഹേഴ്‌സല്‍ സമയത്ത് അവര്‍ എന്നോട് വല്ലാത്ത അടുപ്പം കാട്ടി, നിനക്ക് മികച്ച ഭാവിയുണ്ടെന്ന് തോളില്‍ തട്ടി പറഞ്ഞപ്പോള്‍ അസ്വാഭാവികത തോന്നിയില്ല ,മറിച്ച് ഏറെ സന്തോഷം തോന്നുകയും ചെയ്തു.

പെട്ടെന്ന് ഞങ്ങള്‍ അടുത്തു. മികച്ച കൂട്ടുകാരായി. എന്റെ രക്ഷിതാക്കളെക്കാള്‍ വിശ്വാസം എനിക്ക് അവളെയായിരുന്നു. എന്റെ കരിയറിലെ തീരുമാനം വരെ എടുക്കുന്നത് മായയെന്ന നില വന്നു. പതുക്കെ പതുക്കെ എന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അവരായി. ഞാന്‍ ആരോട് മിണ്ടണം ആരോട് മിണ്ടരുത് എന്നൊക്കെ അവള്‍ തീരുമാനിക്കാന്‍ തുടങ്ങി.

ആരോഗ്യകരമായ ബന്ധം എന്ന് ഞാന്‍ കരുതിയത് എന്റെ ഏറ്റവും വലിയ പേടിസ്വപ്നമായി മാറാന്‍ തുടങ്ങി. എന്റെ ജീവിതത്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈയാളിയ അവര്‍ എന്നെ മറ്റുള്ളവരില്‍ നിന്ന് അറുത്തുമാറ്റുകയും ചെയ്തു. മറ്റുള്ളവരോട് സംസാരിക്കുന്നത് നിര്‍ത്തുക മാത്രമല്ല, എന്റെ സുഹൃത്തുക്കളെക്കുറിച്ച് എന്നോടും എന്നെ കുറിച്ച് അവരോടും കള്ളങ്ങള്‍ പറഞ്ഞുതുടങ്ങി. ക്രമേണ ഞാന്‍ അവരെ വെറുക്കുന്നതു വരെ എത്തിച്ചു കാര്യങ്ങള്‍.

ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കളെ അവഗണിക്കുകയും അവരോട് കള്ളം പറയുകയും ചെയ്തു തുടങ്ങി. അങ്ങനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെല്ലാം അവര്‍ നശിപ്പിച്ചു. അവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്തും ചെയ്യുമായിരുന്നു. ഇല്ലെങ്കില്‍ അവര്‍ എന്നെ അധിക്ഷേപിക്കുകയോ അല്ലെങ്കില്‍ ദിവസങ്ങളോളം എന്നോട് മിണ്ടാതിരിക്കുകയോ ചെയ്യുമായിരുന്നു.

എന്റെ മുന്നോട്ടുളള ദിവസങ്ങള്‍ കടുത്ത മാനസികവൃഥയുടേതായിരുന്നു. സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിയാതെ വന്നു. അവരുടെ വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഒരേ കിടക്കയിലാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത്. യാതൊരു ലൈംഗിക തൃഷ്ണയും ഇല്ലാതെയായിരുന്നു ഞങ്ങള്‍ ഇടപെട്ടിരുന്നത്. പിന്നെ കഥയാകെ മാറാന്‍ തുടങ്ങി. മായയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത എനിക്ക് അനുഭവപ്പെട്ടു തുടങ്ങി.

എന്നെ അവര്‍ കടന്നു പിടിച്ചു ചുംബിച്ചു. നെറ്റിയിലും കഴു ത്തിലും കവിളിലും മാറി മാറി ചുംബിച്ചു. ഞാന്‍ വല്ലാതെ ഭയന്നു. വല്ലാത്ത കെണിയില്‍പ്പെട്ടതു പോലെയുളള അനുഭവം. വൈകാരികമായി തകര്‍ന്നു. സുഹൃത്തുക്കള്‍ തമ്മില്‍ ഇതൊക്കെ സ്വഭാവികമാണെന്ന് എന്നോട് അവര്‍ പറഞ്ഞു.

uploads/news/2019/01/277671/CiniStoryCastingCouch20a.jpg
മായാ എസ് കൃഷ്ണന്‍ , അനന്യ രാമപ്രസാദ്

അവര്‍ എന്നെ ശാരീരികവും മാനസികവുമായി ഉപയോഗിച്ചു. അന്നെനിക്ക് പതിനെട്ട് വയസ് മാത്രമാണ് പ്രായം. ഞാന്‍ അതിനു മുന്‍പ് ഒരു ബന്ധത്തിലും ഏര്‍പ്പെട്ടിരുന്നില്ല. മായയ്ക്ക് അശ്വിന്‍ റാം എന്നൊരു പത്തൊന്‍പതുകാരനുമായി ബന്ധമുണ്ടായിരുന്നു.

ഞാനുമായി ശാരീരികബന്ധം തുടങ്ങുന്നതിനു മുന്‍പായിരുന്നു ഈ ബന്ധവും തുടങ്ങിയത്. അയാളുടെ വീട്ടില്‍ രാത്രിയില്‍ ഞാനും മായയ്‌ക്കൊപ്പം പോയിട്ടുണ്ട്. എന്നാല്‍ അശ്വിനില്‍ താത്പര്യമില്ലെന്ന് മായ പറഞ്ഞതോടെ ഞാന്‍ വല്ലാത്ത ആശയക്കുഴപ്പത്തിലാകുകയായിരുന്നു.

അശ്വിനുമായി വഴക്കടിച്ചെന്നും അവരോട് മോശമായി പെരുമാറിയെന്നും മായ എനിക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍ പിറ്റേദിവസം അശ്വിന്റെ കാറിലാണ് അവര്‍ വിമാനത്താവളത്തിലേക്ക് പോയത്. യാത്രപറയുമ്പോള്‍ അവര്‍ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. അന്ന് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് മായ പിന്നീട് പറഞ്ഞു.

അവര്‍ കിടക്കയില്‍ കെട്ടിപ്പിടിച്ചതും അശ്വിന്‍ ചുംബിച്ചതുമെല്ലാം അവര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ലിറ്റില്‍ തിയേറ്ററിലെ എല്ലാവരെയും അശ്വിന് എതിരാക്കാനാണ് മായ ശ്രമിച്ചത്. മലേഷ്യയിലെ ഞങ്ങളുടെ ഒരു ഷോ ഇല്ലാതാക്കുക വരെ ചെയ്തു. എന്നാല്‍ ഇത് തിരിച്ചടിയായി. മായയെയും അശ്വിനെയും പിന്നെ ലിറ്റില്‍ തിയേറ്ററില്‍ കയറ്റിയില്ല.

ഒടുവില്‍ ലിറ്റില്‍ തിയേറ്ററിനോട് എനിക്കും വല്ലാത്തൊരു പക വളര്‍ന്നു. ഡയറക്ടര്‍ കെ.കെയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ മോശപ്പെട്ട ഭാഷയിലുള്ള കത്തുകളെഴുതാന്‍ ഞാനും മായയെ സഹായിക്കാറുണ്ടായിരുന്നു. 2017-ഓടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിപ്പോയി ഞാന്‍.

ഈ വിഷലിപ്തമായ ബന്ധം എന്നെ ശരിക്കും തകര്‍ത്തു തുടങ്ങിയിരുന്നു. മാതാപിതാക്കളുമായുള്ള എന്റെ ബന്ധം വരെ മോശമായി. മായയുടെ കുതന്ത്രങ്ങളും നുണപ്രചരണങ്ങളും ഞങ്ങളുടെ സുഹൃത്തുക്കകളെയും മോശമായി ബാധിച്ചിരുന്നു.

2018 ജനുവരിയോടെ മാനസികമായും ശാരീരികമായും തകര്‍ന്ന ഞാന്‍ കെ.കെയുമായി അടുപ്പത്തിലായി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. കുടുംബവുമായും കൂട്ടുകാരുമായും അടുക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും അദ്ദേഹമാണ് എന്നെ സഹായിച്ചത്.

ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചതും അദ്ദേഹമാണ്. തിയേറ്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി എന്റെ തകര്‍ന്ന ആത്മവിശ്വാസം വീണ്ടെടുത്തത് അദ്ദേഹമാണ്. ഇവിടെവച്ച് മികച്ച നടിക്കുള്ള പുരസ്‌കാരം ഞാന്‍ നേടി. അവിടെ വച്ച് എന്നെ പീഡിപ്പിച്ച ആളെ കണ്ടപ്പോള്‍ ഞാന്‍ ആകെ ഭയന്നു.

ഈ പോസ്റ്റ് കണ്ട് മായ പീഡിപ്പിച്ച മറ്റുള്ളവര്‍ക്കും എല്ലാം തുറന്നു പറയാനുള്ള ധൈര്യം കിട്ടുമെന്നാണ് എന്റെ വിശ്വാസം. എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ. നിശബ്ദരായി ഇരുന്നാല്‍ അത് പീഡകരെ സഹായിക്കുന്നതിന് തുല്യമാവും. ധൈര്യം സംഭരിച്ച് മുന്നോട്ടുവരൂ. നിങ്ങളെ സഹായിക്കാന്‍ ഞാനുണ്ട്.

ഇനിയും എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇത്തരം ദുരനുഭവത്തിലൂടെ പോകരുതെന്നുണ്ട് എനിക്ക്. അവര്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങരുതെന്നുമുണ്ട്. ഇതുമൂലം പൊതുജനങ്ങള്‍ അവരെ മോശക്കാരായി കാണരുതെന്നുമുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തുവരുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW